ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് 134 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍.
2014 മുതല്‍ 2022 വരെയുള്ള കാലത്താണ് വിദേശത്തുള്ള ഖലിസ്ഥാന്‍ സംഘടനകളില്‍ നിന്നു പാര്‍ട്ടി പണം സ്വീകരിച്ചതെന്ന് നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവനായ പന്നൂന്‍ തന്റെ വീഡിയോയില്‍ ആരോപിച്ചു.
2014 ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് കെജരിവാളും ഖലിസ്ഥാനി നേതാക്കളും കൂടിക്കാഴ്ച നടത്തിയെന്ന് പന്നൂന്‍ പറയുന്നു. സാമ്പത്തിക സഹായം നല്‍കിയാല്‍ പ്രതിഫലമായി 1993 ലെ ഡല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജരിവാള്‍ ഉറപ്പുകൊടുത്തെന്നും വീഡിയോയില്‍ പറയുന്നു.
ഖാലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് കെജരിവാളും അദേഹത്തിന്റെ പാര്‍ട്ടിയും ഫണ്ട് സ്വീകരിച്ചതായി പന്നൂന്‍ ആരോപിക്കുന്നത് ഇതാദ്യമല്ല. ജനുവരിയില്‍ കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അമേരിക്കയിലെയും കാനഡയിലെയും ഖാലിസ്ഥാന്‍ അനുകൂലികളില്‍ നിന്ന് ആറ് മില്യണ്‍ ഡോളര്‍ സംഭാവന സ്വീകരിച്ചതായി പന്നൂന്‍ നേരത്തേ ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.