ലഖ്നൗ: ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവും ഇന്ദിരാ ഗാന്ധിയുടെ ചെറുമകനുമായ വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി.
ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അദേഹത്തിനായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്നു കിടക്കുയാണെന്നും അധിര്‍ ചൗധരി പറഞ്ഞു.
'വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരണം. അദേഹം പാര്‍ട്ടിയില്‍ ചേരുന്നത് ഞങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണ്. അദേഹം കരുത്തനായ നേതാവും വിദ്യാസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. ഗാന്ധി കുടുംബവുമായി അദ്ദേഹത്തിന് ബന്ധമുള്ളതിനാലാണ് ബിജെപി സീറ്റ് നല്‍കാത്തത്. വരുണ്‍ ഗാന്ധിയോട് കോണ്‍ഗ്രസില്‍ ചേരണമെന്ന് അഭ്യര്‍ഥിക്കുകയാണ്'- അധിര്‍ ചൗധരി പറഞ്ഞു.
പിലിഭിത്തില്‍ നിന്നുള്ള സിറ്റിങ് എംപി വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയാണ് ബിജെപി അഞ്ചാം പട്ടിക പ്രസിദ്ധീകരിച്ചത്. 2021 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജിതിന്‍ പ്രസാദയാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി. 13 അംഗങ്ങളുടെ പട്ടികയാണ് ഇന്ന് ബിജെപി പ്രഖ്യാപിച്ചത്. വരുണ്‍ ഗാന്ധിയുടെ മാതാവ് മേനകാ ഗാന്ധിക്ക് ബിജെപി ഇത്തവണയും സീറ്റ് നല്‍കിയിട്ടുണ്ട്.
കര്‍ഷക സമരത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള നിരന്തരം വിമര്‍ശിക്കുകയും കര്‍ഷകര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത വരുണ്‍ ഗാന്ധിയെ ഇത്തവണ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു. രണ്ട് വട്ടം പിലിഭിത്തിനെ പ്രതിനിധീകരിച്ച വരുണിനെ ഒഴിവാക്കിയാല്‍ സാമാജ് വാദി പാര്‍ട്ടി സീറ്റ് നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.