തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ അന്വേഷണത്തിനായി കേരള സര്‍ക്കാര്‍ രേഖകള്‍ സിബിഐയ്ക്ക് കൈമാറി. സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്താണ് ഡല്‍ഹിയില്‍ നേരിട്ടെത്തി രേഖകള്‍ പേഴ്സണല്‍ മന്ത്രാലയത്തിന് കൈമാറിയത്.
കേസ് സിബിഐയ്ക്ക് കൈമാറാന്‍ താമസമുണ്ടായതില്‍ കുടുംബം ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സിബിഐക്ക് കൈമാറി കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയത് ഈ മാസം ഒന്‍പതിന് ആണെങ്കിലും ഇക്കാര്യം സിബിഐയെ അറിയിച്ചത് 16 നാണ്. സിദ്ധാര്‍ഥിന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് കേസന്വേഷണം സിബിഐക്ക് കൈമാറിയത്.
സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥിന്റെ പിതാവ് രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.