രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍; നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം റോഡ് ഷോ

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍;  നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം റോഡ് ഷോ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടിലെത്തും. അന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയും നടത്തും.

യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഇതുവരെ മണ്ഡലത്തില്‍ എത്തിയില്ലെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. രാഹുല്‍ ഗാന്ധി കൂടി എത്തുന്നതോടെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ഒന്നുകൂടി ഗതിവേഗം കൂടും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി സജീവമായി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും എത്തിയതോടെ മത്സരം ഏറെ ശ്രദ്ധേയമായി.

ത്രികോണ പോരാട്ടം ശക്തമായതോട രാഹുലിന് 2019 ല്‍ ലഭിച്ച ഭൂരിപക്ഷം നേടാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കുമായി ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി എത്തും. സംസ്ഥാനത്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലം കൂടിയാണ് വയനാട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.