'ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരും ഉണ്ട്'; ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് മാര്‍ റാഫേല്‍ തട്ടില്‍

 'ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരും ഉണ്ട്'; ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് മാര്‍ റാഫേല്‍ തട്ടില്‍

തൃശൂര്‍: ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്‍മാരും നമുക്കിടയില്‍ ഉണ്ടെന്ന് അദേഹം വ്യക്തമാക്കി.

തൃശൂര്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ പെസഹാദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രത്യാശ സഹനങ്ങള്‍ ഒരിക്കലും അവസാനമല്ല എന്നതാണ്. ചക്രവാളങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണ് സഹനങ്ങള്‍. എല്ലാ സഹനങ്ങളും പീഡാനുഭവങ്ങളും മനുഷ്യനെ പോസിറ്റീവ് എനര്‍ജിയിലേക്ക് നയിക്കുമെന്നും മേജര്‍ ആര്‍ച്ച് വ്യക്തമാക്കി. മണിപ്പൂരില്‍ ഈസ്റ്റര്‍ പ്രവൃത്തി ദിനമാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം.

തൃശൂര്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ പെസഹാദിന ശുശ്രൂഷകള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കാലുകഴുകല്‍ ശുശ്രൂഷയും അദേഹം നിര്‍വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.