പാറ്റ്‌ന: ബിഹാറില്‍ മഹാ സഖ്യത്തിന്റെ ലോക്സഭാ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആര്‍ജെഡി 26 സീറ്റുകളിലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും മത്സരിക്കും. സിപിഐ എംഎല്‍ ലിബറേഷന്‍ മൂന്ന് സീറ്റുകളിലും മത്സരിക്കും. സിപിഐക്കും സിപിഎമ്മിനും ഓരോ സീറ്റുകള്‍ വീതം ലഭിക്കും.
സിപിഐ എംഎല്‍ നാല് സീറ്റാണ് ചോദിച്ചിരുന്നത്. എന്നാല്‍ മൂന്ന് സീറ്റുകളാണ് ലഭിച്ചത്. പൂര്‍ണിയ, ഔറംഗബാദ് ഉള്‍പ്പെടെയുള്ള സീറ്റുകള്‍ക്കായി കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും ലഭിച്ചിട്ടില്ല. ആകെ നാല്‍പ്പത് ലോക്സഭാ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്.
പപ്പു യാദവിനെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഉദ്ദേശിച്ച പൂര്‍ണിയ മണ്ഡലം, ആര്‍ജെഡി തന്നെ കൈവശം വെച്ചിരിക്കുകയാണ്. ആര്‍ജെഡിയുടെ പാറ്റ്‌നയിലെ ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കളും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.