തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു; വിടപറഞ്ഞത് മലയാള- തമിഴ് സിനിമകളെ വിറപ്പിച്ച വില്ലന്‍

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു; വിടപറഞ്ഞത് മലയാള- തമിഴ് സിനിമകളെ വിറപ്പിച്ച വില്ലന്‍

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ പുരസൈവാകത്തിലെ അദേഹത്തിന്റെ വസതിയിൽ നടക്കും.

1975 ൽ ജനിച്ച ടി സി ബാലാജി എന്ന ഡാനിയൽ ബാലാജി തമിഴിലെ സൂപ്പർ ഹിറ്റ് സീരിയൽ ചിത്തിയിലൂടെയാണ് ആദ്യമായി ക്യാമറയ്‌ക്ക്മു ന്നിലെത്തുന്നത്. കമൽ ഹാസന്റെ ഇതുവരെയും റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ഇവിടെനിന്നായിരുന്നു സീരിയൽ രം​ഗത്ത് എത്തിയത്.
2002-ൽ ഏപ്രിൽ മാസത്തിൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്.

കമൽഹാസന്റെ വേട്ടയാട് വിളയാട്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ വട ചെന്നൈ, തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ബ്ലാക്ക് എന്ന് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.