മോഡി സര്‍ക്കാരിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി; വേദിയില്‍ കെജരിവാളിന്റെ സന്ദേശങ്ങള്‍ വായിച്ച് ഭാര്യ സുനിത

മോഡി സര്‍ക്കാരിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി; വേദിയില്‍ കെജരിവാളിന്റെ സന്ദേശങ്ങള്‍ വായിച്ച് ഭാര്യ സുനിത

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഇന്ത്യാ സഖ്യം നടത്തുന്ന ശക്തി പ്രകടന വേദിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശങ്ങള്‍ വായിച്ച് ഭാര്യ സുനിത. ഒരു കാരണവുമില്ലാതെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുന്നതെന്നും നീതി വേണമെന്നും സുനിത ആവശ്യപ്പെട്ടു.

ഒരു പുതിയ രാഷ്ട്ര നിര്‍മ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലില്‍ കഴിയുമ്പോഴും കേജ്രിവാളിന്റെ ചിന്ത രാജ്യത്തെക്കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറുംവാക്കല്ല. ഹൃദയമാണ്, ആത്മാവാണ്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നാണ് അദേഹത്തിന്റെ സന്ദേശമെന്ന് സുനിത വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജയിലില്‍ നിന്നും കെജരിവാള്‍ നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സുനിതാ സമ്മേളനത്തില്‍ വായിച്ചു. രാജ്യവ്യാപകമായി 24 മണിക്കൂര്‍ വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍, എല്ലാ ഗ്രാമങ്ങളിലും ക്ലിനിക്കുകള്‍, സ്വാമിനാഥന്‍ കമ്മിറ്റി പ്രകാരം വിളകള്‍ക്ക് താങ്ങുവില, ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി തുടങ്ങിയവയാണ് കെജരിവാളിന്റെ വാഗ്ദാനങ്ങള്‍.

കോണ്‍ഗ്രസിനും ഇടത് പാര്‍്ട്ടികള്‍ക്കുമുള്ള ആദായ നികുതി വകുപ്പ് നോട്ടീസുകളില്‍ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുള്ളതാണ് റാലി. സഖ്യത്തിലെ 28 പാര്‍ട്ടികളും റാലിയില്‍ സംബന്ധിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, തേജസ്വി യാദവ്, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, ചംപായ് സോറന്‍, കല്‍പന സോറന്‍ തുടങ്ങിയ നേതാക്കളും റാല


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.