മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതി കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്.

ആശുപത്രിയിലായിരുന്ന പിതാവിനെ കാണാനെത്തിയ സിംനയെ പുന്നമറ്റം സ്വദേശിയായ ഷാഹുല്‍ ഹമീദ് എന്നയാളാണ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആശുപത്രിയിലെ ലേബര്‍ റൂമിന് സമീപത്തുള്ള വാഹന പാര്‍ക്കിങ് പ്രദേശത്ത് വെച്ചാണ് യുവതിയെ ആക്രമിച്ചത്. ഷാഹുല്‍ ഹമീദ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.

പിന്നീട് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. ഇരുവരും പരിചയക്കാരാണെന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.