വാണിജ്യ സിലിണ്ടറിന് 30.50 രൂപ കുറച്ചു; ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല

വാണിജ്യ സിലിണ്ടറിന് 30.50 രൂപ കുറച്ചു; ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല

ഡൽഹി: വാണിജ്യ സിലിണ്ടറിന് വില കുറച്ചു. ഒരു വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. 1806 രൂപയായിരുന്ന 19 കിലോ ഗ്രാം സിലിണ്ടറിൻ്റെ പുതിയ വില 1775.5 രൂപയാണ്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

മാ‍ർച്ച് ആദ്യം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. 23.50 രൂപ വര്‍ധിച്ചതോടെ സിലിണ്ടറിന് 1806 രൂപയായിരുന്നു. ഫെബ്രുവരിയിലും വില കൂട്ടിയിരുന്നു. ഫെബ്രുവരിയിൽ 15 രൂപയായിരുന്നു കൂട്ടിയത്. തുടര്‍ച്ചയായി രണ്ട് മാസം പാചക വാതക വില വര്‍ധനയ്ക്ക് ശേഷമാണ് ഇപ്പോൾ വില കുറയ്ക്കുന്നത്.

അന്താരാഷ്‌ട്ര എണ്ണവിലയിലെ മാറ്റങ്ങൾ, നികുതി നയങ്ങളിലെ മാറ്റങ്ങൾ, സപ്ലൈ- ഡിമാൻഡ് ഡൈനാമിക്‌സ് തുടങ്ങി വിവിധ ഘടകങ്ങളാണ് ഇപ്പോഴുള്ള വില ക്രമീകരണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഇന്ധന വിലയിലും വിപണിയുടെ ചലനാത്മകതയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായ സമയത്താണ് വിലയിൽ ഈ പരിഷ്‌കരണം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.