അബുദാബി: ഏപ്രില്‍ മാസത്തേക്കുള്ള പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. പെട്രോളിന് വില വര്‍ധിപ്പിച്ചപ്പോള്‍ ഡീസലിന് വില കുറഞ്ഞു. അര്‍ധരാത്രി മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.
പുതിയ വില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.15 ദിര്‍ഹം കൊടുക്കണം. മാര്‍ച്ചില്‍ ഇത് 3.03 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന്റെ വില മാര്‍ച്ച് മാസത്തിലെ 2.92 ദിര്‍ഹത്തില്‍ നിന്ന് 3.03 ദിര്‍ഹമായി വര്‍ധിപ്പിച്ചു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.96 ദിര്‍ഹമാണ് പുതുക്കിയ വില. മാര്‍ച്ചില്‍ ഇതിന് ലിറ്ററിന് 2.85 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്.
അതേസമയം മാര്‍ച്ചില്‍ 3.16 ദിര്‍ഹമുണ്ടായിരുന്ന ഡീസല്‍ ലിറ്ററിന് 3.09 ദിര്‍ഹമായി കുറച്ചു.
ആഗോളതലത്തിലെ എണ്ണവിലയുടെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ചത്. യുഎഇയിലെ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ ഇന്ധന നിരക്കുകള്‍ പുറത്തിറക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.