കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റ്മോര്‍ട്ടം രാവിലെ; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

 കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റ്മോര്‍ട്ടം രാവിലെ; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

തൃശൂര്‍: കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. നിലവില്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെ മൃതദേഹം എറണാകുളം മഞ്ഞുമ്മലിലെ വീട്ടിലെത്തിക്കും. കഴിഞ്ഞ ജനുവരി 28 നാണ് വിനോദും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്.

അതേസമയം പ്രതി രജനീകാന്തിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തുടര്‍ന്ന് പ്രതിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. എറണാകുളം-പാറ്റ്ന എക്സ്പ്രസില്‍ എസ് 11 സ്ളീപ്പര്‍ കോച്ചില്‍ ഇന്നലെ രാത്രി എട്ടോടെ ആയിരുന്നു സംഭവം. തൃശൂരില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്.

വാതിലിനടുത്ത് നിന്ന് യാത്ര ചെയ്ത രജനീകാന്തിന്റെ കൈയില്‍ ടിക്കറ്റില്ലായിരുന്നു. ഇത് വിനോദ് ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രതി ഓടുന്ന ട്രെയിനില്‍ നിന്ന് വിനോദിനെ തള്ളിയിടുകയായിരുന്നു. എതിര്‍ദിശയില്‍ വരികയായിരുന്ന ട്രെയിന്‍ കയറിയായിരുന്നു മരണം.

തൃശൂരിനും വടക്കാഞ്ചേരിക്കും ഇടയില്‍ വെളപ്പായ ഓവര്‍ബ്രിഡ്ജിന് സമീപത്തുവച്ചായിരുന്നു കൊലപാതകം നടന്നത്. ഭിന്നശേഷിക്കാരനായ രജനീകാന്ത് ഒഡീഷ സ്വദേശിയാണ്. സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രതി മുന്‍പ് ഏതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

വിനോദ് എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനിലും ഗ്യാങ്സ്റ്ററിലും ചെറിയ വേഷം ചെയ്തു. എറണാകുളം സ്‌ക്വാഡിലായിരുന്നു മുന്‍പ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ടിടിഇ കേഡറിലേക്ക് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.