ക്രിസ്തുവിൻ്റെ പെസഹാ രഹസ്യങ്ങളെ അനുസ്മരിച്ച് സെൻ്റ് ഡാനിയേൽ കംബോണി ഇടവകയിൽ വിശുദ്ധവാര ശുശ്രൂഷകൾ നടത്തി

ക്രിസ്തുവിൻ്റെ പെസഹാ രഹസ്യങ്ങളെ അനുസ്മരിച്ച് സെൻ്റ് ഡാനിയേൽ കംബോണി ഇടവകയിൽ വിശുദ്ധവാര ശുശ്രൂഷകൾ നടത്തി

കുവൈറ്റ് സിറ്റി: അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ കീഴിലുള്ള കുവൈറ്റിലെ അബ്ബാസിയാ സെൻ്റ് ഡാനിയേൽ കംബോണി ഇടവകയിൽ ഓശാന ഞായർ മുതൽ ഉയിർപ്പ് തിരുനാൾ വരെയുള്ള വിശുദ്ധവാര തിരുക്കർമ്മങ്ങൾ നടന്നു.

സീറോ മലബാർ റീത്തിലും, ലത്തീൻ റീത്തിൽ മലയാളം ,കൊങ്കിണി, തമിഴ്, ഇംഗീഷ് ഭാഷയിലും, കൂടാതെ സീറോ മലങ്കര ആരാധനക്രമത്തിലും നടന്ന വിവിധ ശുശ്രൂഷകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

സെൻ്റ് ഡാനിയേൽ കംബോണി ഇടവക വികാരി ഫാ.ജോണി ലോണീസ് മഴുവൻഞ്ചേരി OFM Cap, ഫാ.ജോയി മാത്യൂ OFM Cap, ഫാ.പോൾ വലിയവീട്ടിൽ OFM Cap, ഫാ. രവി റോസാരിയോ OFM Cap, ഫാ.ജോൺ തുണ്ടിയത്ത് എന്നിവർ വിവിധ ആരാധനക്രമ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു.