തിരുവനന്തപുരം: ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്ന് വലുപ്പം കുറഞ്ഞ മീനുകളെ പിടിക്കാന്‍ വിലക്ക് വരുന്നു. നാടന്‍ മത്സ്യയിനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
സംസ്ഥാന മത്സ്യമായ കരി മീനിനാണ് ആദ്യപടിയായി വലുപ്പം നിശ്ചയിക്കുക. പൊതുജലാശയങ്ങളില്‍നിന്ന് പിടിച്ചുവില്‍ക്കുന്ന കരിമീനിന് 10 സെന്റീ മീറ്ററെങ്കിലും വലുപ്പമുണ്ടാകണമെന്നാണ് ഫിഷറീസ് വകുപ്പ് നിര്‍ദേശിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടനിറങ്ങും.
മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും വിപണനവും സംഭരണവും നിയന്ത്രിക്കാനുമായി കൊണ്ടുവന്ന മത്സ്യവിത്ത് ആക്ടിന്റെ ചുവടുപിടിച്ചാണ് നിയന്ത്രണം. നിയമ വിധേയമായി വിത്ത് ഉത്പാദിപ്പിച്ച് നല്‍കാന്‍ വിലക്കുണ്ടാകില്ല. നിശ്ചിത വലുപ്പമെത്താത്ത മീനിനെ പിടിക്കുന്നത് അവയുടെ വംശനാശത്തിനു കാരണമാകുന്നതായാണു വിലയിരുത്തല്‍.
നിശ്ചിത വലുപ്പം ഉണ്ടാവുകയും പ്രജനനത്തിന് അവസരം ലഭിക്കുകയും ചെയ്താലേ വംശനാശം തടയാനാകൂ. വിവിധ ചെമ്മീന്‍ ഇനങ്ങള്‍, കൂരി, ഞണ്ട്, വരാല്‍, കാരി, തുടങ്ങിയവയും പിടിച്ചുവില്‍ക്കുന്നതിന് വലുപ്പം നിശ്ചയിച്ച് വിജ്ഞാപനമിറക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.