ഈസ്റ്ററിനോട് അനുബന്ധിച്ച് ഫ്രാൻസിൽ മാമ്മോദീസ സ്വീകരിച്ചത് ഏഴായിരത്തിലധികം ആളുകൾ

ഈസ്റ്ററിനോട് അനുബന്ധിച്ച് ഫ്രാൻസിൽ മാമ്മോദീസ സ്വീകരിച്ചത് ഏഴായിരത്തിലധികം ആളുകൾ

പാരിസ്: ഫ്രാൻസിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് ഇത്തവണ ജ്ഞാനസ്നാനം സ്വീകരിച്ചത് 7137 പേർ. ഫ്രാൻസിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. മാമ്മോദീസ സ്വീകരിച്ചവരിൽ കുട്ടികളും മുതിർന്നവരും യുവാക്കളും ഉൾപ്പെടുന്നു എന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

മാർച്ച് 27 ന് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ഈ വിശുദ്ധ വാരത്തിൽ മൊത്തം 7,137 ആളുകൾ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഇത് 2023 നെ അപേക്ഷിച്ച് 30 ശതമാനം വർധനവ് ആണ് രേഖപ്പെടുത്തുന്നത്. ഈ ഈസ്റ്റർ വേളയിൽ മാമ്മോദീസാ കൂദാശ സ്വീകരിക്കാൻ സന്നദ്ധരായ 18 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ എണ്ണം 5 025 ആയി ഉയർന്നതായും ഫ്രഞ്ച് ബിഷപ്പുമാർ ചൂണ്ടിക്കാട്ടുന്നു.

ഈസ്റ്റർ സമയത്ത് സ്നാനമേറ്റവരിൽ ഭൂരിഭാഗവും ക്രിസ്ത്യൻ പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണെങ്കിലും, ഈ പ്രവണത വർഷം തോറും കുറഞ്ഞു വരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഫ്രഞ്ച് എപ്പിസ്‌കോപ്പൽ കോൺഫറൻസിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് മാമ്മോദീസ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്ന മതമില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള യുവാക്കളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. 2024 ൽ മാത്രം, ഫ്രാൻസിൽ ഉടനീളം മുതിർന്നവരും യുവാക്കളും ആയി 12,000 പേരാണ് മാമ്മോദീസ സ്വീകരിച്ചത്.

കഴിഞ്ഞ വർഷം പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത 313,000 തീർത്ഥാടകരിൽ 41055 പേരും ഫ്രാൻസിൽ നിന്നുള്ളവരായിരിന്നു. 2016 ലെ കണക്കുകൾ പ്രകാരം ഫ്രാൻസിൽ ആകെ ജനസംഖ്യയുടെ 51 ശതമാനം ക്രൈസ്തവരാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.