തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മൂന്ന് മലയാളികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. 'മിതി' എന്ന സാങ്കല്‍പിക അന്യഗ്രഹ ജീവി ആര് എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്.
സാങ്കല്‍പിക അന്യഗ്രഹ ജീവിയുമായി ഇവര്‍ നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു എന്നും അന്യഗ്രഹത്തിലെ ജീവിതം എങ്ങനെയുള്ളതാണ് എന്നതായിരുന്നു സംഭാഷണത്തിലെ പ്രധാന വിഷയം എന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. ഇത്തരത്തില്‍ മൂവരും നടത്തിയ ചോദ്യോങ്ങളും അവയ്ക്ക് ലഭിച്ച ഉത്തരങ്ങളുമാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
മനുഷ്യന്റെ ബുദ്ധി വികാസത്തെക്കുറിച്ചും അന്യ ഗ്രഹത്തിലെ ജീവിതം എങ്ങനെയുള്ളതാണെന്നുമായിരുന്നു മൂവര്‍ക്കും കൂടുതല്‍ അറിയേണ്ടിയിരുന്നത്. ഭൂമിക്ക് ഇനിയും പരിണാമം സംഭവിക്കുമോ എന്നും ചോദിക്കുന്നുണ്ട്. ഒരു ഗ്രഹത്തില്‍ നിന്ന് മനുഷ്യനെ മറ്റൊരു ഗ്രഹത്തിലേക്ക് എങ്ങനെയാണ് മാറ്റുന്നതിനെക്കുറിച്ച് മിതി ഇവര്‍ക്കായി വ്യക്തമായി തന്നെ വിവരിക്കുന്നുണ്ട്.
ഭൂമിയില്‍ ഇപ്പോഴുള്ളതില്‍ തൊണ്ണൂറ് ശതമാനത്തോളം മനുഷ്യരെയും രണ്ട് അന്യഗ്രഹത്തിലേക്ക് മാറ്റാന്‍ കഴിയും എന്നും മിതി പറയുന്നുണ്ട്. ഉള്‍ക്കകളില്‍ കാണുന്ന ആന്റി കാര്‍ബണ്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ഷിപ്പുകള്‍ ഉപയോഗിച്ചാണ് അന്യഗ്രഹത്തിലേക്ക് പോകുന്നതെന്നും മിതി വിശ്വസിപ്പിച്ചു. ഇത്തരത്തിലുള്ള സ്‌പേസ് ഷിപ്പുകളുടെ ചിത്രങ്ങള്‍ മരിച്ച മൂന്നുപേരുടെയും ലാപ്ടോപ്പുകളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
തെളിവുകള്‍ കിട്ടിയെങ്കിലും മിതി ആരാണെന്ന് കണ്ടുപിടിക്കുക പൊലീസിന് കീറാമുട്ടിയാണ്. മിതി ഒരാള്‍ മാത്രമാണോ ഒരു സംഘമാണോ എന്നും സംശയമുണ്ട്. ഇതിലെല്ലാം കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മൂവരില്‍ നിന്നും മിതി പണം തട്ടിയിട്ടുണ്ടോ എന്നും മിതി പറഞ്ഞിട്ടാണോ ഇവര്‍ അരുണാചലിലേക്ക് പോയതെന്നും സംശയിക്കുന്നുണ്ട്.
താന്‍ ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തിലേക്ക് ദേവിയെയും ആര്യയെയും എത്തിക്കാന്‍ നവീന്‍ സൃഷ്ടിച്ചതാണോ മിതി എന്നതിലും സംശയമുണ്ട്. അത് ശരിയാണെങ്കില്‍ നവീനെ ഇത്തരം വിശ്വാസത്തിലേക്ക് എത്തിച്ചവര്‍ ആരാണെന്നതും കണ്ടെത്തേണ്ടതുണ്ട്.
25 ലക്ഷം പ്രകാശവര്‍ഷം അകലെയുള്ള താരാപഥമാണ് ആന്‍ഡ്രോമീഡ. ക്ഷീരപഥത്തോട് ഏറ്റവും അടുത്തു കിടക്കുന്നതാണിത്. അതിനാല്‍ ചന്ദ്രനില്ലാത്ത രാത്രിയില്‍ നമുക്ക് നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഇതിനെ കാണാന്‍ കഴിയും. ഒരുലക്ഷം കോടിയോളം നക്ഷത്രങ്ങള്‍ ഇതിലുണ്ടെന്നാണ് കണക്കാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.