കേരളത്തില്‍ ബദ്ധ ശത്രുക്കള്‍, ബംഗാളില്‍ ഉറ്റ മിത്രങ്ങള്‍; ആദ്യഘട്ടം 193 സീറ്റുകളില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ

കേരളത്തില്‍ ബദ്ധ ശത്രുക്കള്‍, ബംഗാളില്‍ ഉറ്റ മിത്രങ്ങള്‍;  ആദ്യഘട്ടം 193 സീറ്റുകളില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ

കൊല്‍ക്കത്ത: കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം കൊമ്പു കോര്‍ക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയായി. 193 സീറ്റുകളിലാണ് ധാരണയായത് ബാക്കിയുള്ള 101 സീറ്റുകളില്‍ ധാരണയായിട്ടില്ല.

കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. 101 സീറ്റില്‍ സിപിഎമ്മും 92 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ ഉടന്‍ ധാരണയാകുമെന്നും ചൗധരി അറിയിച്ചു. ബാക്കി 101 സീറ്റുകളില്‍ 68 സീറ്റ് സിപിഎമ്മിനും 48 സീറ്റ് കോണ്‍ഗ്രസിനും ലഭിക്കാനാണ് സാധ്യത. 294 സീറ്റുകളിലേക്കാണ് മത്സരം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ശക്തമായ മത്സരം കാവ്ചവെക്കുമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 2016 ല്‍ നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-സിപിഎം സഖ്യം തൃണമൂലിനെതിരെ ഒരുമിച്ചിരുന്നു.

എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് 44 സീറ്റിലും സിപിഎം 33 സീറ്റിലുമാണ് ജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തൃണമൂലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ബിജെപിയാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയത് തൃണമൂലിന് വലിയ വെല്ലുവിളിയായിരുന്നു. കൂടാതെ തൃണമൂലില്‍ നിന്ന് ബിജെപിയിലേക്കുള്ള നോതാക്കളുടെ ഒഴുക്കും തിരഞ്ഞെടുപ്പില്‍ തൃണമൂലിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.