സി എൻ ഗ്ലോബൽ മൂവീസ് നിർമ്മിക്കുന്ന ആദ്യ സിനിമ 'സ്വർ​ഗം' ത്തിന് തുടക്കമായി

സി എൻ ഗ്ലോബൽ മൂവീസ് നിർമ്മിക്കുന്ന ആദ്യ സിനിമ 'സ്വർ​ഗം' ത്തിന് തുടക്കമായി

കൊച്ചി: ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന സൂപ്പർഹിറ്റ് സിനിമ ഒരുക്കിയ റെജീസ് ആന്റണി സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ സംവിധാനം ചെയ്യുന്ന 'സ്വർ​ഗം' എന്ന സിനിമയുടെ ലോഞ്ചിങ് എറണാകുളം പിഒസിയിൽ നടന്നു. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി തിരി തെളിച്ച് ലോഞ്ചിങ് കർമ്മത്തിന് നേതൃത്വം നൽകി.

മാർ ജോസഫ് പാംപ്ലാനി സക്രിപ്റ്റ് ആശീർവദിച്ച് സംവിധായകൻ റെജീസ് ആന്റണിക്ക് കൈമാറി. മാർ ജോസഫ് പാംപ്ലാനിക്ക് പിന്നാലെ പാലാ എംഎൽഎ മാണി സി കാപ്പൻ, കേബിൾ ടിവി അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ, പ്രൊഡ്യൂസർമാരായ ലിസി കെ ഫെർണാണ്ടസ്, രഞ്ജിത്ത്, മനോജ്, വിപിൻ, മാത്യൂസ്, സംവിധായകൻ, ഫാ. ആന്റണി വടക്കേക്കര എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. പാലാ എംഎൽഎ മാണി സി കാപ്പനും മാർ ജോസഫ് പാംപ്ലാനിയും ചേർന്ന് ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു. ജോണി ആന്റണി, മഞ്ജു പിള്ളൈ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം ലോഞ്ചിങ് പരിപാടിയെ കൂടുതൽ മനോഹരമാക്കി.

 പ്രൊഡ്യൂസർ ലിസി കെ ഫെർണാണ്ടസ് ചടങ്ങിനെത്തിയവർക്ക് സ്വാ​ഗതവും സംവിധായകൻ റെജീസ് ആന്റണി നന്ദിയും പറഞ്ഞു. മാണി സി കാപ്പൻ, പ്രവീൺ മോഹൻ, ഫാ ആന്റണി വടക്കേക്കര, തിരക്കഥാകൃത്ത് എകെ സന്തോഷ്, ആർട്ടിസ്റ്റ് രാജേഷ് പറവൂർ, കുടശനാട് കനകം, എഡിറ്റർ ‍‍ഡോൺ മാക്സ് തുടങ്ങിയ കലാ സാംസ്കാരിക രം​ഗത്തെ പ്രമുഖർ ആശംസകൾ നേർന്നു. പ്രശസ്ത സം​ഗീത സംവിധായകൻ മോഹൻ സിത്താരയുടെ സാന്നിധ്യം ചടങ്ങിന് മികവേകി.

ജോണി ആന്റണി, മഞ്ജു പിള്ളൈ, അജു വർ​ഗീസ്, അനന്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനേകം സൂപ്പർഹിറ്റ്‌ സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടർആയും ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയും കോ ഡയറക്ടർ ആയും പ്രവർത്തിച്ചു ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര എന്ന സൂപ്പർഹിറ്റ്‌ സിനിമയിലൂടെ തിരക്കഥകൃത്തും സ്വതന്ത്ര സംവിധായകനുമായി മാറിയ റെജിസ് ആന്റണിയാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.  ഡോൺ മാക്സ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

ഇസ്രയേലിൻ നാഥനായി വാഴുമേക ദൈവം തുടങ്ങി ആയിരക്കണക്കിന് സൂപ്പർഹിറ്റ് ​ഗാനങ്ങളുടെ ശിൽപ്പി ബേബി ജോൺ കലയന്താനി ഒരു സിനിമക്ക് വേണ്ടി ഗാനം രചിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഏഴായിരത്തിലധികം ​ഗാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വിദ​ഗ്ദ സൗണ്ട് എഞ്ചിനിയറും ​ഗായകനും ​സം​ഗീത സംവിധായകനുമായ ജിന്റോ ജോണിന്റെ ‌സം​ഗീത സംവിധാനത്തിലും ​​ഗാനങ്ങളുണ്ട്. സം​ഗീതം മോഹൻ സിത്താര. ബിജിബാലിന്റെതാണ് പശ്ചാത്തല സം​ഗീതം. സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, ഏങ്ങണ്ടിയാർ ചന്ദ്രശേഖരൻ എന്നിവർ ചേർന്നാണ് ​ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത്.

ജോക്കർ, കറുത്തപക്ഷികൾ, ചക്കരമുത്ത്‌ തുടങ്ങി അനേകം ഹിറ്റുകളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന തോബിയാസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. മാലിക് എന്ന സിനിമയിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ അപ്പുണ്ണി സാജൻ ആണ് കലാസംവിധായകൻ. ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര, പ്രിൻസസ് സ്ട്രീറ്റ് തുടങ്ങി അനേകം സിനിമകൾക്ക് വസ്ത്രലങ്കാരം നിർവഹിച്ച റോസ് റെജിസ് ആണ് കോസ്റ്റുമെർ. സത്യൻ അന്തിക്കാടിന്റെ സ്ഥിരം സിനിമകൾ ഉൾപ്പെടെ 500 ഓളം സിനിമകൾക്ക് മെയ്ക്കപ്പ് നിർവഹിച്ച പാണ്ട്യൻ ആണ് മെയ്ക്കപ്പ്. ജിജേഷ് വാടിയാണ് സ്റ്റിൽ ഫോട്ടോ​ഗ്രഫി. 

കലയെ സ്നേഹിക്കുന്ന ഒരുപറ്റം പ്രവാസികളുടെ കൂട്ടായ സംരഭമാണ് സി എൻ ​ഗ്ലോബൽ മൂവീസ്. വർ​ഗീസ് തോമസ്, സിബി കുമാരമം​ഗലം, രഞ്ജിത്ത് ജോൺ, മനോജ് തോമസ്, മാത്യു തോമസ്, ബേബിച്ചൻ , റോണി ജോസ്, ജോബി മറ്റം, എൽസമ്മ എബ്രഹാം, ജോസ് ആന്റണി, ജോൺ‌സൺ പുന്നേലിപറമ്പിൽ, പിന്റോ മാത്യു, വിപിൻ വർ​ഗീസ്, ഷാജി ജേക്കബ്, ജോർജ്കുട്ടി പോൾ‌ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവരാണ് ഇതിലെ അം​ഗങ്ങൾവാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.