ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ പാകിസ്ഥാനിലേക്ക് തിരിച്ചു പോയാലും പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാകിസ്ഥാനിലെ ചില കൊലപാതകങ്ങളില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന ദ ഗാര്‍ഡിയനിലെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദേഹം.
'ഭീകരര്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്താല്‍, ഞങ്ങള്‍ അവരെ പിന്തുടര്‍ന്ന് പാകിസ്ഥാന്‍ മണ്ണില്‍ തന്നെ വകവരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡി സത്യം ചെയ്തിരുന്നു. ഇന്ത്യയ്ക്ക് അതിനുള്ള കഴിവുണ്ട്, പാകിസ്ഥാനും അത് മനസിലാക്കിത്തുടങ്ങിയിരിക്കുന്നു.
വിദേശ മണ്ണില്‍ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാനില്‍ കൊലപാതകത്തിന് ഉത്തരവിട്ടത് എന്നും ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനില്‍ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സിങ് പറഞ്ഞു. സിഎന്‍എന്‍-ന്യൂസ് 18 നോടാണ് മന്ത്രിയുടെ പരാമര്‍ശം.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും പേരു വെളിപ്പെടുത്താത്ത ചില രഹസ്യാന്വേഷണ പ്രവര്‍ത്തകരെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ഇന്ത്യ നിഷേധിച്ച അതേ ദിവസമാണ് രാജ്നാഥ് സിങന്റെ പരാമര്‍ശം. എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധം നിലനിര്‍ത്താനാണ് രാജ്യം ഉദ്ദേശിക്കുന്നതെന്നും ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.