'ഗവര്‍ണര്‍ പദവി ഇല്ലാതാക്കും; തൊഴിലുറപ്പ് കൂലി 700 ആക്കും': സിപിഐ പ്രകടന പത്രിക

'ഗവര്‍ണര്‍ പദവി ഇല്ലാതാക്കും; തൊഴിലുറപ്പ് കൂലി 700 ആക്കും': സിപിഐ പ്രകടന പത്രിക

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഐ. 33 ശതമാനം വനിതാ സംവരണം ഉടന്‍ നടപ്പാക്കുമെന്നും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 700 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

പഴയ പെന്‍ഷന്‍ സ്‌കീം പുനസ്ഥാപിക്കും. ഗവര്‍ണര്‍ പദവി ഇല്ലാതാക്കും. ഇ.ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ പാര്‍ലമെന്റിന് കീഴിലാക്കും. കേന്ദ്ര സര്‍ക്കാര്‍ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്ന സിഎഎയും അഗ്‌നിപഥും നിര്‍ത്തലാക്കാന്‍ പോരാടുമെന്നും ജാതി സെന്‍സസ് നടപ്പാക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

'നമ്മുടെ ഭരണഘടനയും ജനാധിപത്യവും നമ്മുടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ ഘടനയും സംരക്ഷിക്കണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ടത് അനിവാര്യമാണ്. തിരഞ്ഞടുപ്പില്‍ ജനങ്ങള്‍ ബിജെപിയെയും സഖ്യ കക്ഷികളെയും തോല്‍പ്പിക്കണം. എങ്കില്‍ മാത്രമേ ഇന്ത്യക്ക് ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനില്‍ക്കാന്‍ കഴിയൂ.'- സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.