കൊച്ചി: സീന്യൂസ് ലവേഴ്സ് ഫോറം - യു എ ഇ യുടെ നേതൃത്വത്തിൽ "ക്രൈസ്തവ വിശ്വാസവും മാധ്യമ അവബോധവും" എന്ന വിഷയത്തെ ആധാരമാക്കി സെമിനാർ സംഘടിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകനും സീന്യൂസ് ലൈവ് അഡ്വൈസറി എഡിറ്ററുമായ പ്രകാശ് ജോസഫ് വിഷയാവതരണം നിർവ്വഹിച്ചു.
മാധ്യമ രംഗത്ത് ഏറ്റവും ആക്രമിക്കപ്പെടുന്നത് കത്തോലിക്ക സമൂഹമാണ്. ധാർമ്മികതക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന സഭയെ മോശമായി ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങൾ. നമ്മുടെ സഭ ചുറ്റും നടക്കുന്നതിനെ കണ്ണ് തുറന്ന് വീക്ഷിക്കണം. ക്രിസ്തീയ വിശ്വാസത്തിനെതിരെ പല കോണുകളിൽ നിന്നും തെറ്റായ വ്യാഖ്യാനങ്ങൾ നടക്കുന്നുണ്ടെന്ന് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
കത്തോലിക്ക കോൺഗ്രസിന്റെ ആപ്ത വാക്യം എന്ന് പറയുന്നത് സത്യം, നീതി, ഉപവി എന്നിങ്ങനെയാണ്. ഈ സുവിശേഷ മൂല്യങ്ങൾക്ക് വേണ്ടി ജീവിക്കാനാണ് ഓരോ ക്രൈസ്തവരും വിളിക്കപ്പെട്ടതെന്ന് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശു ക്രിസ്തുവിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്താണ് നന്മ? എന്താണ് തിന്മ എന്ന് നാം അറിഞ്ഞിരിക്കണം. ഈ ആധുനിക മാധ്യമ ലോകത്ത് ശരിയും തെറ്റും എന്ന് പറയുന്നത് ആപേക്ഷികമാണ്. സത്യാനന്തര കാലത്താണ് നാം ജീവിക്കുന്നത്. സത്യത്തെ നമസ്കരിക്കുന്ന കാലഘട്ടകത്തിലൂടെയാണ് കടന്നു പോകുന്നത്. ആവർത്തനത്തിലൂടെ തെറ്റിനെ ശരിയാക്കി മാറ്റാനുള്ള പരിശ്രമമാണിപ്പോൾ മാധ്യമ ലോകത്ത് നടക്കുന്നതെന്നും ഫാദർ പറഞ്ഞു.
ഇന്റർനെറ്റിന്റെ ലോകത്താണ് ഇപ്പോൾ നാം ജീവിക്കുന്നത്. ഇന്റർനെറ്റിന് "ഡാർക്ക് നെറ്റ്" എന്ന് പറയുന്ന ഒരു വശം കൂടിയുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിലൂടെ ആർക്കും എന്തും ആരിലും അറിയിക്കാം എന്ന രീതിയാണ്. പോസിറ്റീവായിട്ട് വേണം മാധ്യമങ്ങളെ സമീപിക്കാൻ. മാധ്യമ രംഗത്ത് ഏറ്റവും ആക്രമിക്കപ്പെടുന്നത് കത്തോലിക്ക സമൂഹമാണ്. ധാർമ്മികതക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന സഭയെ മോശമായി ചിത്രീകരിക്കുകയാണ്. ക്രിത്യമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ സഭ ചുറ്റും നടക്കുന്നതിനെ കണ്ണ് തുറന്ന് വീക്ഷിക്കണം. നമ്മുടെ വിശ്വാസത്തിനെതിരെ പല കോണുകളിൽ നിന്നും തെറ്റായ വ്യാഖ്യാനങ്ങൾ നടക്കുന്നുണ്ടെന്നും ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
വിദേശ സംസ്കാരത്തിലെ കുടുംബമില്ലായ്മ എന്ന രീതി നമ്മുടെ ഇടയിലേക്കും ക്രമേണേ വ്യാപിക്കുന്നു. ഇത് പ്രോത്സാഹിപ്പിച്ച് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. നമ്മുടെ ആളുകളെ നാം തന്നെ ബോധവത്കരിക്കണം. സീന്യൂസിനെ പോലെ നന്മക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന മാധ്യമങ്ങൾ വളർന്നു വരണമെന്നും ഫാദർ ഫിലിപ്പ് കവിയിൽ ഓർമ്മിപ്പിച്ചു.
സീന്യൂസ് ലൈവ് സിഇഒ ലിസി കെ ഫെർണാണ്ടസ്, ചീഫ് എഡിറ്റർ ജോ കാവലം തുടങ്ങിയവർ പങ്കെടുത്തു. യുഎഇ കോർഡിനേറ്റർ ജെറി ഗോമെസ് സ്വാഗതവും ജെമി സെബാൻ നന്ദിയും പറഞ്ഞു. സെലിൻ പോൾസൺ പ്രാർത്ഥന ഗാനം ആലപിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.