'ഭാവി കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യയിലേക്ക് വരൂ'; ഇന്ത്യയെ പ്രശംസിച്ച് യു.എസ് അംബാസിഡര്‍

 'ഭാവി കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യയിലേക്ക് വരൂ'; ഇന്ത്യയെ പ്രശംസിച്ച് യു.എസ് അംബാസിഡര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസന യാത്രയെ പ്രശംസിച്ച് ഇന്ത്യയിലെ യു.എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ആരെങ്കിലും ഭാവി കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഇന്ത്യയിലേക്ക് വരണമെന്നായിരുന്നു എറികിന്റെ പ്രസ്താവന.

'നിങ്ങള്‍ക്ക് ഭാവി കാണണമെങ്കില്‍ ഇന്ത്യയിലേക്ക് വരൂ. നിങ്ങള്‍ക്ക് ഭാവി അനുഭവിക്കണമെങ്കില്‍ ഇന്ത്യയിലേക്ക് വരൂ. ഭാവിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യയിലേക്ക് വരൂ' ഇന്ത്യയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തെ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും അഭിനന്ദിച്ചു. പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തി എന്നായിരുന്നു അദേഹത്തിന്റെ വിലയിരുത്തല്‍. ബ്രിക്‌സിലെ ഒരു രാജ്യമായ യു.എസും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം സാങ്കേതിക വിദ്യയിലും സുരക്ഷയിലും മറ്റ് നിരവധി മാനങ്ങളിലും ഇടപഴകുന്നതിലൂടെ പുതിയ ഉയരങ്ങളിലേക്ക് എത്തയിരിക്കുന്നുവെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സള്ളിവന്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.