2040 ല്‍ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കും; ചന്ദ്രയാന്‍ നാലിന്റെ ആദ്യ ലക്ഷ്യം പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

2040 ല്‍ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കും; ചന്ദ്രയാന്‍ നാലിന്റെ ആദ്യ ലക്ഷ്യം പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ നാല് ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്.

ചന്ദ്രയാന്‍ നാല് ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. ഇതിന്റെ ആദ്യ ലക്ഷ്യം ഇന്ത്യന്‍ ബഹിരാകാശ യാത്രികനെ 2040 ഓടെ ചന്ദ്രനിലെത്തിക്കുകയാണെന്നും സോമനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2040 ല്‍ ഇന്ത്യക്കാരനെ ചന്ദ്രനില്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വിവിധ തരത്തിലുള്ള ചാന്ദ്ര പര്യവേഷണങ്ങള്‍ തുടരേണ്ടതുണ്ട്. ഈ ഒരു ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ചന്ദ്രയാന്‍ നാല്.

ചന്ദ്രനില്‍ ബഹിരാകാശ വാഹനം ഇറക്കുകയും സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങി വരുന്നതുമായ കാര്യങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. ഐഎസ്ആര്‍ഒ പുതിയതായി വികസിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ഉള്ളത്.

അതില്‍ ഉപഗ്രഹ പദ്ധതികളുണ്ട്, റോക്കറ്റ് പദ്ധതികള്‍, ആപ്ലിക്കേഷന്‍ പദ്ധതികള്‍, സാങ്കേതികവിദ്യ വികസന പദ്ധതികള്‍, എന്നിവയെല്ലാമുണ്ട്. പത്തോളം റോക്കറ്റ് പദ്ധതികളാണ് ഉള്ളത്. നാല്‍പ്പത് പദ്ധതികള്‍ വരെ ഉപഗ്രഹങ്ങള്‍ക്കായിട്ടുണ്ട്. നൂറില്‍ അധികം ആപ്ലിക്കേഷന്‍ പദ്ധതികളുണ്ട്.

അതുപോലെ ആര്‍ ആന്റ് ഡി പദ്ധതികള്‍ ആയിരത്തില്‍ അധികമുണ്ടെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ചന്ദ്രയാന്‍ മൂന്നിന്റെ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്തതോടെ വലിയ നേട്ടങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. ചന്ദ്രന്റെ ദക്ഷിണ മേഖലയില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.