ദുബായ് എയർപോർട്ടിലെ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറിലൂടെ നടപടി പൂർത്തിയാക്കിയത് 434889 കുട്ടികൾ
ദുബായ്: ദുബായ് വിമാനത്താവളങ്ങളിൽ കുട്ടികൾക്കായി പ്രത്യേകം ഏർപ്പെടുത്തിയ എമിഗ്രേഷൻ കൗണ്ടറിലൂടെ ഇതുവരെ 434,889 കുട്ടികൾ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജി.ഡി.ആർ.എഫ്.എ. ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ഈദ് ദിനത്തിലെ ആദ്യ ദിവസം യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം വിലയിരുത്താനും നടപടിക്രമങ്ങൾ ഉറപ്പുവരുത്താനുമുള്ള സന്ദർശന വേളയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.2023 ഏപ്രിൽ 19 നാണ് കുട്ടികൾക്ക് മാത്രമായുള്ള പ്രത്യേക കൗണ്ടർ ദുബായ് എയർപോർട്ടിൽ സ്ഥാപിച്ചത്. കുട്ടികൾക്ക് ദുബായിലൂടെയുള്ള യാത്രാനുഭവം കൂടുതൽ സുഖകരവും സന്തോഷകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്.
ഈ കൗണ്ടറിൽ, കുട്ടികൾക്ക് അവരുടെ പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാൻ അവസരമുണ്ട്.2024 ലെ ആദ്യ പാദത്തിൽ 118,586 കുട്ടികൾ ഈ സൗകര്യം ഉപയോഗിച്ചു.കുടുംബങ്ങൾക്ക് യാത്ര കൂടുതൽ സുഗമവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള ദുബായ് വിമാനത്താവളങ്ങളുടെ പ്രതിബദ്ധതയെ ഈ സംരംഭം കൂടുതൽ പ്രതിഫലിപ്പിക്കുന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.അതിനിടയിൽ ഈദ് ആഘോഷങ്ങൾക്കായി ദുബായിലേക്ക് എത്തുന്ന സഞ്ചാരികളെ മികച്ച രീതിയിൽ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്ന ദുബായ് എയർപോർട്ടിലെ ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ജനറൽ അഭിനന്ദിച്ചു
സന്ദർശകരെ മികച്ച രീതിയിൽ സ്വീകരിക്കുന്നതിന് വേണ്ടി വ്യാമ,കടൽ,കര അതിർത്തികളിൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവന സന്നദ്ധതയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.ദുബൈ എയർപോർട്ടിലെ,1,2,3 ടെർമിനുകളിൽ സന്ദർശനം നടത്തിയ അദ്ദേഹം ഉദ്യോഗസ്ഥകാർക്കും യാത്രക്കാർക്കും ഈദ് ആശംസകൾ നേർരുകയും യാത്രകാർക്ക് ലഭിച്ച സേവനങ്ങളുടെ നിജസ്ഥിതികൾ അവരോട് നേരിട്ട് ലഫ്റ്റനന്റ് ജനറൽ, ചോദിച്ചറിയുകയും ചെയ്തു. ജിഡിആർഎഫ്എഡി അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു
കുട്ടികൾക്ക് സുരക്ഷിതവും രസകരവും സമ്പന്നവുമായ യാത്രാ അനുഭവം ഒരുക്കുന്നതിനുള്ള പാസ്പോർട്ട് വിഭാഗങ്ങളുടെ ശ്രമങ്ങൾക്ക് അൽ മർറി രേഖപ്പെടുത്തി. യാത്രക്കാരുടെ അനുഭവം വർദ്ധിപ്പിക്കുകയും അവർക്കും അവരുടെ കുടുംബത്തിനും നല്ല ഓർമ്മകൾ സൃഷ്‌ടിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനുള്ള ഈ സംരംഭത്തെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും മുഴുവൻ സമൂഹത്തിൻ്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ജിഡിആർഎഫ്എ മേധാവിയുടെയും ഉദ്യോഗസ്ഥരുടെയും സന്ദർശനം. ഏറ്റവും മികച്ച ദുബായ് സ്ഥാപിക്കുന്നതിനുള്ള തന്ത്രങ്ങൾക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള ദിശകൾക്കും അനുസൃതമായി ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലഫ്റ്റനന്റ് ജനറലിന്റെ പര്യടനം സഹായിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.