കര്‍ഷക സമരസ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയിലേക്ക്

കര്‍ഷക സമരസ്ഥലം ഒഴിപ്പിക്കാനുള്ള  ഉത്തരവിനെതിരെ രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: കര്‍ഷക സമരസ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇന്നലെ വൈകിട്ടോടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സമരപ്പന്തലിലെത്തി രാകേഷ് ടിക്കായത്തുമായി സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെ ജില്ലാ മജിസ്ട്രേറ്റും സ്ഥലത്തെത്തി.

രാത്രി 11ന് മുൻപ് സമരവേദി ഒഴിയണമെന്നായിരുന്നു നിര്‍ദേശം. സമര പന്തലില്‍ നോട്ടീസ് പതിച്ചു. പ്രദേശത്തുണ്ടായിരുന്ന സിസിടിവകള്‍ പൊലീസ് അഴിച്ചുമാറ്റി. ഇതോടെ കര്‍ഷകരോട് സമരപന്തലിന് അടുത്തെത്താന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. ഹരിയാന പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളില്‍ നിന്നായുള്ള കൂടുതല്‍ കര്‍ഷകര്‍ ഗാസിപ്പൂരിലേക്ക് എത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.