ഇന്ത്യക്കാര്‍ ഇറാന്‍, ഇസ്രയേല്‍ യാത്ര ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

 ഇന്ത്യക്കാര്‍ ഇറാന്‍, ഇസ്രയേല്‍ യാത്ര ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇറാന്‍, ഇസ്രയേല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാര്‍ മുന്നറിയിപ്പ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

നിലവില്‍ ഇരു രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് വിലക്കിയത്.

ഈ മാസം സിറിയയിലെ തങ്ങളുടെ എംബസിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സംഘര്‍ഷ സാധ്യത ഉടലെടുത്തത്. ഇരു രാജ്യങ്ങളിലേയും ഇന്ത്യക്കാര്‍ സുരക്ഷിതരായി ഇരിക്കണം. അനാവശ്യ യാത്രകളെല്ലാം ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎസ്, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്കും പൗരന്‍മാര്‍ക്കും സമാന നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയത്.

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ആറ് മാസമായി തുടരുന്നതിനിടെയാണ് ഇറാന്‍-ഇസ്രായേല്‍ പ്രശ്‌നം ഉടലെടുത്തത്. ഇറാനുമായി ആശയ വിനിമയം നടത്താന്‍ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഇറാഖ് വിദേശകാര്യ മന്ത്രിമാരോട് യു.എസ് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.