'ബിജെപിയുടെ ശ്രമം ഓപ്പറേഷന്‍ താമര': എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തത് 50 കോടി; ഗുരുതര ആരോപണവുമായി സിദ്ധരാമയ്യ

 'ബിജെപിയുടെ ശ്രമം ഓപ്പറേഷന്‍ താമര': എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തത് 50 കോടി; ഗുരുതര ആരോപണവുമായി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി ശ്രമം 'ഓപ്പറേഷന്‍ താമര' നടത്താനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി 50 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും അദേഹം ആരോപിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിജെപിയെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ എംഎല്‍എമാര്‍ക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തു. പക്ഷെ ബിജെപിയുടെ ശ്രമം വിജയിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം സിദ്ധരാമയ്യയുടെ ആരോപണങ്ങളെ തള്ളി ബിജെപി എംപി എസ്. പ്രകാശ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും ഒരു വിഭാഗത്തിന്റെ സഹതാപം നേടാന്‍ വേണ്ടി മാത്രമാണ് അദേഹം ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ വീഴാതിരിക്കാനാണ് സിദ്ധരാമയ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എംപി പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീഴാന്‍ സാധ്യതയുണ്ടോയെന്നും ചോദ്യം ഉയര്‍ന്നിരുന്നു. അത് സാധ്യമല്ലെന്നും തങ്ങളുടെ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകില്ല. ഒരു എംഎല്‍എ പോലും പാര്‍ട്ടി വിടില്ല. സര്‍ക്കാര്‍ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.