തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനിടെ ആർഎസ്എസ് നേതാവ് നിങ്കബസപ്പ കോൺഗ്രസിൽ ചേർന്നു

തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനിടെ ആർഎസ്എസ് നേതാവ് നിങ്കബസപ്പ കോൺഗ്രസിൽ ചേർന്നു

ബെം​ഗളൂരു: ‌ബാ​ഗൽക്കോട്ടയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി സംയുപക്ത പാട്ടീലിൻ്റെ സമ്മേളനത്തിൽ പങ്കെടുക്കവേ ആർഎസ്എസ് നേതാവ് കോൺ​ഗ്രസിൽ ചേർന്നു. 30 വർഷമായി ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന നിംഗബസപ്പയും അനുയായികളുമാണ് ആർഎസ്എസ് വിട്ട് കോൺ​ഗ്രസിൽ ചേർന്നത്. ആർഎസ്എസ് വേഷത്തിലെത്തിയാണ് നിങ്കബസപ്പ കോൺ​ഗ്രസിൽ ചേർന്നത്.

പ്രചാരണ സമ്മേളനത്തിനിടെ കോൺ​ഗ്രസിൻ്റെ തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറുന്നതായി നിങ്കബസപ്പ പറഞ്ഞത്. ബിജെപി നേതൃത്വത്തിൽ ഉള്ള ഭിന്നിപ്പും അഭിപ്രായ വ്യത്യാസങ്ങളുമാണ് പാർട്ടി വിടാൻ കാരണമെന്നാണ് നിങ്കബസപ്പയുടെ പ്രതികരണം. സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മന്ത്രി ശിവാനന്ദ് പാട്ടീൽ, മുൻ എം.എൽ.എ എസ്.ജി നഞ്ജയ്യൻമഠം, മുൻ മന്ത്രി ബി.ആർ. യവഗൽ, മറ്റ് കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.