രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു

രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു

ജയ്പുര്‍: മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതി (വാറ്റ്) കുറച്ചു. നികുതി രണ്ടു ശതമാനമാണ് കുറയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ഇന്ധന വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

കേന്ദ്ര സര്‍ക്കാരും സമാനമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ക്കു മേലുള്ള അധിക സാമ്പത്തിക ഭാരം കുറയ്ക്കാന്‍ അതുപകരിക്കുമെന്ന് ഗെലോട്ട് അഭിപ്രായപ്പെട്ടു.

ജയ്പുരില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.94 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 86.02 രൂപ. സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറച്ചതോടെ ഇതില്‍ കുറവു വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.