കനത്ത മഴയും വെള്ളപ്പൊക്കവും: ഒമാനില്‍ മലയാളി അടക്കം 12 പേര്‍ മരിച്ചു; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

കനത്ത മഴയും വെള്ളപ്പൊക്കവും: ഒമാനില്‍ മലയാളി അടക്കം 12 പേര്‍ മരിച്ചു; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

മസ്‌കറ്റ്: ഒമാനിലുണ്ടായ അപ്രതീക്ഷ മഴയിലും വെള്ളപ്പൊക്കത്തിലും മലയാളിയടക്കം 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ കടമ്പനാട് സ്വദേശി സുനില്‍കുമാര്‍ (55) ആണ് ദുരന്തത്തില്‍ മരിച്ച മലയാളി. ശക്തമായ മഴയില്‍ കെട്ടിടം ഇടിഞ്ഞുവീണാണ് സുനില്‍ കുമാര്‍ അപകടത്തില്‍പ്പെട്ടത്.

മരിച്ചവരില്‍ ഒമ്പത് വിദ്യാര്‍ത്ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു. ഇപ്പോഴും നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഒമാന്‍ ന്യൂസ് ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഒമാനിലെ സ്‌കൂളുകളും കോളജുകളും ഓണ്‍ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയുമായി പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മസ്‌കറ്റ്, തെക്ക്-വടക്ക് ശര്‍ഖിയ, ദാഖിലിയ, ദാഹിറ ഗവര്‍ണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.