ഇറ്റലിയിലെ 'ഗുണ കേവില്‍' കുടുങ്ങിയ മലയാളി യുവാവിനെ അതിസാഹസികമായി രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന

ഇറ്റലിയിലെ 'ഗുണ കേവില്‍' കുടുങ്ങിയ മലയാളി യുവാവിനെ അതിസാഹസികമായി രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന

റോം: ഇറ്റലിയിലെ മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് സമാനമായ സംഭവം ഇറ്റലിയിലെ അബ്രൂസേയിലെ മൈയേലയിലാണുണ്ടായത് (Maiella). കാലടി കാഞ്ഞൂര്‍ സ്വദേശി അനൂപ് കോഴിക്കാടനാണ് അപകടത്തില്‍പ്പെട്ടത്.

സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തുമൊത്ത് ട്രക്കിങ്ങിന് പോയതായിരുന്നു അനൂപ്. റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടമുണ്ടായത്.


യുവാവിന്റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ വ്യോമസേന ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍

അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേക്ക് പതിക്കുകയും മഞ്ഞില്‍ പുതഞ്ഞുപോകുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും രാത്രിയായതിനാല്‍ ശ്രമം ഉപേക്ഷിച്ചു.

അതിശൈത്യത്തില്‍ അവശനായ അനൂപിനെ രക്ഷിച്ചത് രാത്രി ഹെലികോപ്റ്ററിലെത്തിയ വ്യോമസേനയാണ്. അതിശൈത്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ അനൂപിനെ രക്ഷിച്ചു. തന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അനൂപ് നന്ദി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.