ജർമനിയിലെ സീറോ മലബാർ റീത്തിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 26ന്; ക്ലാസുകൾ ആരംഭിച്ചു

ജർമനിയിലെ സീറോ മലബാർ റീത്തിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 26ന്; ക്ലാസുകൾ ആരംഭിച്ചു

ബെർലിൻ: ജർമനിയിലെ സീറോ മലബാർ റീത്തിലെ (ഇന്ത്യൻ കാത്തോലിക്ക സമൂഹം, കൊളോൺ രൂപത, ജർമനി) കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം 2025 ഏപ്രിൽ 26ന് നടക്കും. ദിവ്യകാരുണ്യ സ്വീകരണത്തിന്റെ മുന്നോടിയായുള്ള ക്ലാസുകൾ കൊളോണിലെ സെന്റ്. തെരേസാ പള്ളിയിൽ ഫാ. ഇ​ഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ചു.

12 കുട്ടികളാണ് ഇത്തവണ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ സെന്റ.തെരേസാ ദേവാലയത്തിലും രണ്ട്, നാല്, അഞ്ച് ഞായറാഴ്ചകളിൽ കൊളോണിലെ ഹെർസ് ജീസ് പള്ളിയിലും വിശുദ്ധ കുർബാന നടക്കും. കുട്ടികളെ സഭയോടും സഭാവിശ്വാസത്തോടും ചേർത്ത് നിർത്തുവാനായി വിശ്വാസപരിശീലന ക്ലാസും സെന്റ്. തെരേസാ പള്ളിയിൽ വച്ച് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.

ഫാ. ഇ​ഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ നേതൃത്വത്തിൽ ആന്റണി സക്കറിയ നെടിയിടത്ത് കൺവീനർ ആയിട്ടുള്ള കോർഡിനേഷൻ കമ്മിറ്റി പള്ളിയുടെ കാര്യങ്ങൾക്കായി പ്രവർത്തിച്ചു വരുന്നു. സഭയോട് ചേർന്ന് നിൽക്കുവാനുള്ള ജർമനിയിലെ സഭാമക്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുന്നെന്ന് അധികാരികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.