''രാഹുലാ നീ തനിച്ചല്ല'' എന്ന് കവിത എഴുതിയ കവിയുടെ ഭാര്യയ്ക്ക് രാഹുലിന്റെ സാന്ത്വനം: '' വിഷമിക്കേണ്ട... നിങ്ങളും തനിച്ചല്ല''

''രാഹുലാ നീ തനിച്ചല്ല'' എന്ന് കവിത എഴുതിയ കവിയുടെ ഭാര്യയ്ക്ക്  രാഹുലിന്റെ സാന്ത്വനം: '' വിഷമിക്കേണ്ട... നിങ്ങളും തനിച്ചല്ല''

കൊച്ചി: അകാലത്തില്‍ നമ്മെ വിട്ടുപോയ കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്റെ ഭാര്യ മായയെ രാഹുല്‍ഗാന്ധി ഇന്നലെ ടെലഫോണില്‍ വിളിച്ചു. രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച് ''രാഹുലാ നീ തനിച്ചല്ല '' എന്ന കവിത അനില്‍ എഴുതിയ വിവരം സംഭാഷണ മധ്യേ മായ അദ്ദേഹത്തോട് പറഞ്ഞു.

അതു തന്നെയാണ് തനിക്ക് തിരിച്ചും പറയാനുള്ളതെന്ന മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയത്. നിങ്ങള്‍ തനിച്ചല്ല, വിഷമിക്കേണ്ട...എന്തു പ്രയാസം ഉണ്ടായാലും ബന്ധപ്പെടണമെന്ന് പറഞ്ഞ അദ്ദേഹം മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.

തന്നെക്കുറിച്ച് കവിത എഴുതിയ കവി അകാലത്തില്‍ വിട പറഞ്ഞുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞറിഞ്ഞപ്പോള്‍ തന്നെ കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്തിലൂടെ തന്റെ അനുശോചനം രാഹുല്‍ പങ്കുവെച്ചിരുന്നു. കേരളത്തില്‍ വന്നപ്പോള്‍ ഫോണില്‍ വിളിച്ചു തരാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

മായയുടെ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച ശേഷവും മുഴക്കമുള്ള അനിലിന്റെ ശബ്ദം രാഹുല്‍ഗാന്ധി പലകുറി കേട്ടു. ''

"രാഹുലാ നീ തനിച്ചല്ല,

ഉരുകുന്നു നിന്നിലെന്ന പോലെ

ഉള്ളില്‍ ഉടുക്കും തുടിതന്‍

തുടിപ്പുമായ് ജനഗണമെന്നും...''


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.