മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി യുവാക്കളുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാനായില്ല; സംസ്ഥാനത്ത് വീണ്ടും അശാന്തി

 മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി യുവാക്കളുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാനായില്ല; സംസ്ഥാനത്ത് വീണ്ടും അശാന്തി

ഇംഫാല്‍: മണിപ്പൂരില്‍ ഇന്നലെ കൊല ചെയ്യപ്പെട്ട രണ്ട് കുക്കി യുവാക്കളുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാനായില്ലെന്ന് പൊലീസ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

മണിപ്പൂരിലെ കാങ് പോപ്പിയില്‍ അക്രമികള്‍ കുക്കി യുവാക്കളെ വെടിവെച്ചു കൊല്ലുകയായിരുന്നു. യുവാക്കളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എഫ്ഐആറില്‍ വാഹനം ആക്രമിച്ച ശേഷം തട്ടിയെടുത്ത മൃതദേഹങ്ങള്‍ വികൃതമാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

യുവാക്കളുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘര്‍ഷം വീണ്ടും രൂക്ഷമായി. സംഭവത്തില്‍ പ്രതിഷേധിച്ച് കുക്കി ഭാഗം തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഇംഫാലില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കും. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം മണിപ്പൂര്‍ സംഘര്‍ഷത്തില്‍ അസം റൈഫിള്‍ ബിരേന്‍ സിങ് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു.

ബിരേന്‍ സിങ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സ്വേച്ഛാധിപത്യവും അതിമോഹവും മണിപൂരിലെ അശാന്തിക്ക് കാരണമായതായി അസം റൈഫിള്‍സിന്റെ പവര്‍ പോയിന്റ് പ്രസന്റഷനില്‍ വിലയിരുത്തുന്നു എന്നാണ് റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ റിപ്പോര്‍ട്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.