സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: എറണാകുളം സ്വദേശി സിദ്ധാര്‍ഥ് രാംകുമാറിന് നാലാം റാങ്ക്; ആദ്യ നൂറില്‍ നിരവധി മലയാളികള്‍

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: എറണാകുളം സ്വദേശി സിദ്ധാര്‍ഥ് രാംകുമാറിന് നാലാം റാങ്ക്; ആദ്യ നൂറില്‍ നിരവധി മലയാളികള്‍

പി.കെ സിദ്ധാര്‍ഥ് രാംകുമാര്‍.

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം അനിമേഷ് പ്രധാന്‍, ഡൊനുരു അനന്യ എന്നിവര്‍ കരസ്ഥമാക്കി.

എറണാകുളം സ്വദേശിയായ പി.കെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാര്‍ഥിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്. 2022 ല്‍ 121 ാം റാങ്കാണ് സിദ്ധാര്‍ഥ് നേടിയത്. നിലവില്‍ ഐ.പി.എസ് ട്രെയിനിങിലാണ്.

ആദ്യ 100 റാങ്കുകളില്‍ നിരവധി മലയാളികള്‍ ഉണ്ട്. പ്രശാന്ത് എസ് (28 -ാം റാങ്ക് ), വിഷ്ണു ശശികുമാര്‍ (31-ാം റാങ്ക്), അര്‍ച്ചന പി.പി (40-ാം റാങ്ക്), രമ്യ ആര്‍ (45-ാം റാങ്ക്), ബിന്‍ജോ പി. ജോസ് (59-ാം റാങ്ക്), ആനി ജോര്‍ജ് (93-ാം റാങ്ക്), ജി. ഹരിശങ്കര്‍ (107 -ാം റാങ്ക്), ഫെബിന്‍ ജോസ് തോമസ് (133 -ാം  റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മലയാളികള്‍

ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍ 15,16,17, 23, 24 തിയതികളിലായി മെയിന്‍ പരീക്ഷ നടത്തിയത്. ഡിസംബര്‍ എട്ടിനാണ് ഇതിന്റെ ഫലം പ്രസിദ്ധീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.