മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

വാഷിംഗ്ടൺ: പിറക്കാത്ത ജീവനു വേണ്ടി പ്രാർത്ഥിച്ച് , ആ ജീവന് പിന്തുണ നൽകിക്കൊണ്ട് ഇന്ന് നടക്കുന്ന 'വാഷിങ്ടൺ മാർച്ച് ഫോർ ലൈഫിൽ' പങ്കെടുക്കുന്ന എല്ലാവർക്കും ദണ്ഡവിമോചനം പ്രഖ്യാപിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ. ഇന്ന് ഓൺലൈനിൽ നടക്കുന്ന മാർച്ചിൽ അമേരിക്കയിലെ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. 'പ്രൊ ലൈഫും' പ്രൊ ചോയ്സും' തമ്മിലാണ് പോരാട്ടം. ക്ഷമിക്കപ്പെട്ട പാപങ്ങൾക്കുള്ള താൽക്കാലിക ശിക്ഷയിൽ നിന്നുള്ള മോചനമാണ് ദണ്ഡവിമോചനം.

ഒരു സമ്പൂർണ്ണ ദണ്ഡവിമോചനം സ്വായത്തമാക്കാനുള്ള വ്യവസ്ഥകൾ ഇവിടെയും പാലിക്കേണ്ടതുണ്ട്. ആ വ്യക്തി കൃപയുടെ അവസ്ഥയിലായിരിക്കണം, പാപത്തിൽ നിന്ന് പൂർണ്ണമായി അകന്നു നിൽക്കണം. മാർപ്പാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കണം.

മാർപാപ്പയുടെ ജനുവരി മാസത്തെ നിയോഗം:മനുഷ്യ സാഹോദര്യം. മനുഷ്യസാഹോദര്യത്തിന് വേണ്ടി പ്രാർത്ഥിക്കുക. മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീ സഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, പരസ്പരം പ്രാർത്ഥിക്കാനും, എല്ലാവർക്കുമായി സ്വയം തുറന്നു കൊടുക്കുവാനും കർത്താവിന്റെ കൃപയ്ക്കായി പ്രാർത്ഥിക്കുക.ആ വ്യക്തി അയാളുടെ പാപങ്ങൾ ഏറ്റുപറയുകയും വി.കുർബാന സ്വീകരിക്കുകയും വേണം. ദണ്ഡവിമോചന പ്രാർത്ഥന നടത്തുന്ന ദിവസത്തിന് മുൻപുള്ള ഇരുപത് ദിവസങ്ങളിലോ, അതിന് ശേഷമുള്ള ഇരുപത് ദിവസങ്ങൾക്കുള്ളിലോ കുമ്പസാരിക്കേണ്ടതാണ്.



 ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രകടനമെന്ന് സംഘാടകർ വിശേഷിപ്പിക്കുന്ന മാർച്ച് ഫോർ ലൈഫ് എല്ലാ വർഷവും ജനുവരിയിലാണ് നടക്കുന്നത്. 1973ൽ ഗർഭച്ഛിദ്രം നിയമ വിധേയമാക്കിയ സുപ്രീം കോടതി തീരുമാനത്തിന്റെ (റോയ് വേഴ്സസ് വേഡ് ) വാഷികത്തോടനുബന്ധിച്ചാണ് മാർച്ച് ഫോർ ലൈഫ് നടത്തുന്നത്. ഈ തവണ മാർച്ച് വെർച്വൽ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ വത്തിക്കാനിൽ നിന്നും കർദിനാൾ മുറോ പിയാസെൻസ ഈ വർഷം ജനുവരി 13 ന് ദണ്ഡവിമോചനം പ്രഖ്യാപിച്ചിരുന്നു.

  മാർച്ച് ഫോർ ലൈഫിലെ ഏതാനും അംഗങ്ങൾ സുപ്രീം കോടതിയുടെ മുൻപിൽ റോസാപ്പൂക്കൾ വയ്ക്കുമെന്ന് അറിയിച്ചു. ഗർഭഛിദ്രത്തിലൂടെ പൊലിഞ്ഞുപോയ ജീവനുകളെ ആദരിക്കാനാണ് ഇങ്ങനെ ചെയുന്നത്. ഒരു കൂട്ടം ആളുകൾ ഗർഭപാത്രത്തിലെ ജീവൻ സംരക്ഷിക്കപ്പെടാനായി അല്ലെങ്കിൽ സ്വന്തം അമ്മമാരുടെ കരാളഹസ്തങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനായി മുറവിളികൂട്ടുമ്പോൾ മറുവശത്ത് സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാനുള്ള അനുവാദത്തിനായി മുറവിളി കൂട്ടുന്ന അമ്മമാർ !! എത്ര ദാരുണമായ കാഴ്ച!! തെരുവിൽ നിന്നുകൊണ്ട് ' പ്രൊ ചോയ്സ് ' എന്ന് ഉച്ചത്തിൽ വിളിച്ചു കൂവുന്നവരിൽ ആരെങ്കിലും ഓർത്തുവോ , പണ്ട് അവരുടെ അമ്മമ്മാർ ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഇന്ന് ഇത് പറയാൻ ഈ ' പ്രൊ ചോയ്സ്' കാരൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന വസ്തുത!!


ജീവനുവേണ്ടി പ്രാർത്ഥിക്കാൻ അമേരിക്കയിലെ വിശ്വാസി സമൂഹം


marchforlife.org



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.