'ആശയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്; പക്ഷേ, എല്‍ഡിഎഫ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളാണ്': രാഹുല്‍ ഗാന്ധി

'ആശയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്; പക്ഷേ, എല്‍ഡിഎഫ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളാണ്': രാഹുല്‍ ഗാന്ധി

മലപ്പുറം: ആശയത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകരും കുടുംബാംഗങ്ങള്‍ ആണെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ട് തേടി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോക്കിടെ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രാഹുല്‍ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇടയ്ക്ക് പുഴയില്‍ കുളിക്കും, ഇടയ്ക്ക് സമുദ്രത്തില്‍ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോഡി ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു

മോഡി എന്ത് പറഞ്ഞാലും ഇവിടത്തെ മാധ്യമങ്ങള്‍ അദേഹത്തെ പുകഴ്ത്തുമെന്നും ഇന്ത്യയിലെ പ്രധാന വിഷയങ്ങള്‍ മാധ്യമങ്ങള്‍ കാണില്ലെന്നും അദേഹം പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ മിണ്ടുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നീതി രാഹിത്യം നിലനില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറി. പ്രധാനമന്ത്രിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്റെ അടിത്തറയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്ന് ഒരു ധാരണയും ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.