മണിപ്പൂരില്‍ വീണ്ടും അക്രമം; എണ്ണ ടാങ്കറുകള്‍ക്കും ചരക്ക് ട്രക്കുകള്‍ക്കും നേരെ വെടിവെപ്പ്

മണിപ്പൂരില്‍ വീണ്ടും അക്രമം;  എണ്ണ ടാങ്കറുകള്‍ക്കും ചരക്ക് ട്രക്കുകള്‍ക്കും നേരെ വെടിവെപ്പ്

ഇംഫാല്‍: മണിപ്പൂരില്‍ ചരക്ക് ട്രക്കുകളുടെയും എണ്ണ ടാങ്കറുകളുടെയും നേരെ വെടിവെപ്പ്. ഇംഫാലില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെ തമെങ്ലോങ് ജില്ലയിലെ ശാന്തി ഖുനൂവിനും കൈമയ്ക്കും ഇടയില്‍ എന്‍എച്ച് 37 ന് സമീപമാണ് സംഭവം.

ആയുധധാരികളായ ആക്രമികള്‍ വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് എല്‍പിജി ഉള്‍പ്പടെ നാല് ഇന്ധന ട്രക്കുകള്‍ കൂട്ടിയിടിക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവറിലൊരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് സുരക്ഷ ശക്തമാക്കി.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല. ആക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കലാപത്തിന് ശേഷം സംസ്ഥാനത്ത് നിരന്തരം ആക്രമ സംഭവങ്ങളാണ് അറങ്ങേറുന്നത്. അതേസമയം, സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ഇന്ധനം വാങ്ങാനായി ആളുകളുടെ തിരക്കാണ്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.