പ്രാർത്ഥനയിൽ പരിശുദ്ധാത്മാവിന്റെ സാമീപ്യം അനുഭവിക്കാൻ സാധിച്ചു; ഐ.എസ്.ഐ.എസ് തട്ടിക്കൊണ്ടുപോയ ഇറാഖിലെ വൈദികൻ

പ്രാർത്ഥനയിൽ പരിശുദ്ധാത്മാവിന്റെ സാമീപ്യം അനുഭവിക്കാൻ സാധിച്ചു; ഐ.എസ്.ഐ.എസ് തട്ടിക്കൊണ്ടുപോയ ഇറാഖിലെ വൈദികൻ

മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ കനത്ത ആക്രമണം അഴിച്ച് വിടുന്ന പ്രദേശമാണ് ഇറാഖിലെ മൊസൂൾ. 2014 ൽ ഇറാഖിലെ ഈ നഗരം ഐ.എസ്.ഐ.എസ്.ന്റെ നിയന്ത്രണത്തിൻ കീഴിലായത് മുതൽ ക്രിസ്ത്യൻ പള്ളികൾക്കും പ്രസ്ഥാനങ്ങൾക്കും നേരെ ബോംബ് സ്‌ഫോടനങ്ങൾ നടക്കുന്ന ഒരു സ്ഥിരം വേദിയായി മാറി.

2003 മുതൽ സായുധ സംഘങ്ങൾ അവിടെ നിരവധി ക്രിസ്ത്യാനികളെ – പുരോഹിതന്മാരെയും സാധാരണക്കാരെയും – കൊല്ലുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. 2007-ൽ ഭീകരരുടെ തട്ടിക്കൊണ്ടുപോകലിന് ഇരകളായവരാണ് സിറിയക് കത്തോലിക്കാ പുരോഹിതന്മാരായ ചോർബിഷപ്പ് മാസൻ മട്ടുകയും ഫാദർ പയസ് അഫാസും.

ഒമ്പത് ദിവസങ്ങളാണ് ഇരുവരും ഐ.എസ്.ഐ.എസ്.ന്റെ തടങ്കലിൽ കഴിഞ്ഞത്. വർഷങ്ങൾക്ക് ശേഷം തന്റെ അനുഭവം വിവരിക്കുകയാണ് ഫാദർ മാസൻ മട്ടുക. ആദ്യത്തെ രാത്രി പ്രാർഥനയിലും യാചനയിലും ചെലവഴിച്ചു. അങ്ങനെ പ്രാർഥനയിലായിരുന്നപ്പോൾ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. അതിനാൽ പ്രാർഥനാ വേളയിൽ സമാധാനം നിലനിർത്താൻ സാധിച്ചു. ഇത് തങ്ങളെ പിടികൂടിയവരുമായി സംസാരിക്കാനുള്ള ജ്ഞാനം നൽകി.

നിലത്ത് കുമ്പിട്ട് പ്രാർഥിക്കുന്നതു കണ്ട് തട്ടിക്കൊണ്ട് പോയവർ അമ്പരന്നെന്ന് ഫാദർ മട്ടുക ഓർത്തെടുത്തു. പൗരസ്ത്യ ക്രിസ്ത്യാനികൾ പ്രാർഥിക്കുന്നത് ഇങ്ങനെയാണെന്ന് അവരെ പറഞ്ഞ് മനസിലാക്കിയ വൈദികർ, മരണ മുഖത്തും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നത് ഭീകരരെ അത്ഭുതപ്പെടുത്തി. ദിവസങ്ങൾക്ക് ശേഷം മോചിപ്പിക്കപ്പെട്ടു. മോചനത്തിന്റെ അന്ന് സെന്റ് പോൾ ദൈവാലയത്തിൽ ബിഷപ്പ് ബൗലോസ് ഫറജ് റാഹോയ്‌ക്കൊപ്പം കൃതജ്ഞതാബലി അർപ്പിച്ചെന്നും ഫാദർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.