കാല്‍മുട്ടിനേറ്റ പരിക്ക് വില്ലനായി; പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മലയാളി അത്‌ലറ്റ് എം. ശ്രീശങ്കര്‍

കാല്‍മുട്ടിനേറ്റ പരിക്ക് വില്ലനായി; പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മലയാളി അത്‌ലറ്റ് എം. ശ്രീശങ്കര്‍

തിരുവനന്തപുരം: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുള്ള മലയാളി അത് ലറ്റ്  എം. ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്സില്‍ നിന്ന് പിന്മാറി . ചൊവ്വാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ശ്രീശങ്കറിന് ശസ്ത്രക്രിയ ആവശ്യമായതോടെയാണ് പിന്മാറ്റം. ആറ് മാസത്തോളം വിശ്രമം ആവശ്യമാണെന്നും പിന്മാറുന്നെന്നും ശ്രീശങ്കര്‍ എക്സില്‍ കുറിച്ചു.

പാരീസ് ഒളിമ്പിക്സ് എന്ന തന്റെ സ്വപ്നം അവസാനിച്ചു. ഇതൊരു പേടി സ്വപ്നമായാണ് തോന്നുന്നത്. എന്നാല്‍ ഇതാണ് യാഥാര്‍ത്ഥ്യം. തിരിച്ചടി അതിജീവിക്കുമെന്നും തിരിച്ചുവരുമെന്നും ശ്രീശങ്കര്‍ പറഞ്ഞു.

'എല്ലാ ദിവസവും ആരോഗ്യത്തോടെ എഴുന്നേറ്റ് ജീവിതത്തെ മികച്ച രൂപത്തില്‍ കാണുകയെന്നത് ഓരോ കായിക താരത്തിന്റെയും സ്വപ്നമാണ്. ഈ പരിക്ക് വരെ ഞാന്‍ ഇങ്ങനെയാണ് ജീവിച്ചത്. എന്നാല്‍ ജീവിതം വിചിത്രമായ തിരക്കഥ കൂടിയാണ്. ചില സമയങ്ങളില്‍ ഇവ അംഗീകരിക്കുവാനും മുന്നോട്ടു പോകാനും ധൈര്യം ആവശ്യമാണ്. അതാണ് ഞാന്‍ ചെയ്യുന്നത്' - ശ്രീശങ്കര്‍ എഴുതി

താന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നു പുറത്ത് വരുമെന്നും അത് ഏറ്റവും മികച്ച രീതിയിലാകാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ആവശ്യമാണെന്നും ശ്രീശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ അത് ലറ്റിക്ചാ  മ്പ്യന്‍ഷിപ്പില്‍ 8.37 മീറ്റര്‍ ചാടിയതോടെയാണ് ജൂലൈയില്‍ നടക്കുന്ന പാരീസ് ഒളിംപിക്സിലേക്ക് ശ്രീശങ്കറിന് യോഗ്യത ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.