ഇന്ത്യ തദേശീയമായി നിര്‍മിച്ച നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

 ഇന്ത്യ തദേശീയമായി നിര്‍മിച്ച നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഭുവനേശ്വര്‍: ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്ച ഒഡീഷ തീരത്തായിരുന്നു പരീക്ഷണം. തദേശീയ സാങ്കേതിക ക്രൂയിസ് മിസൈല്‍ (ഐടിസിഎം) എന്നും അറിയപ്പെടുന്ന മിസൈലില്‍ ഒരു തദേശീയ പ്രൊപ്പല്‍ഷന്‍ സംവിധാനവും മണിക് ടര്‍ബോഫാന്‍ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്നു.

ബംഗളൂരു ആസ്ഥാനമായുള്ള ഡിആര്‍ഡിഒ ലബോറട്ടറി എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് തദേശീയമായി വികസിപ്പിച്ചെടുത്തതാണ് മിസൈല്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്.

ഈ വിജയകരമായ ടെസ്റ്റ് ബംഗളൂരുവിലെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിച്ചെടുത്ത തദേശീയ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ വിശ്വസനീയമായ പ്രകടനവും സ്ഥാപിച്ചു.

പരീക്ഷണ സമയത്ത് ആയുധത്തിന്റെ എല്ലാ ഉപസിസ്റ്റങ്ങളും പ്രതീക്ഷകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചു. റഡാര്‍, ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിങ് സിസ്റ്റം, ടെലിമെട്രി തുടങ്ങിയ നിരവധി റേഞ്ച് സെന്‍സറുകള്‍ മിസൈല്‍ പ്രകടനം നിരീക്ഷിച്ചു.

മിസൈല്‍ വേ പോയിന്റ് നാവിഗേഷന്‍ ഉപയോഗിച്ച് ആവശ്യമുള്ള പാത പിന്തുടരുകയും വളരെ താഴ്ന്ന ഉയരത്തിലുള്ള കടല്‍-സ്‌കിമ്മിങ് ഫ്‌ളൈറ്റ് പ്രകടമാക്കുകയും ചെയ്തു. മികച്ചതും വിശ്വസനീയവുമായ പ്രകടനം ഉറപ്പാക്കാന്‍ നൂതന ഏവിയോണിക്സും സോഫ്റ്റ്വെയറും മിസൈലില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ബംഗളൂരു ആസ്ഥാനമായുള്ള ഡിആര്‍ഡിഒ ലബോറട്ടറി എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിഇ) ആണ് മറ്റ് ഡിആര്‍ഡിഒ ലബോറട്ടറികളില്‍ നിന്നും തദേശീയ വ്യവസായങ്ങളില്‍ നിന്നുമുള്ള സംഭാവനകള്‍ ഉപയോഗിച്ച് സൂപ്പര്‍സോണിക് ആയുധം വികസിപ്പിച്ചെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.