ബഹിരാകാശ മേഖലയിലെ വിദേശ നിക്ഷേപ നയത്തില്‍ ഭേദഗതി; നിക്ഷേപാനുമതി 100 ശതമാനം വരെ

 ബഹിരാകാശ മേഖലയിലെ വിദേശ നിക്ഷേപ നയത്തില്‍ ഭേദഗതി; നിക്ഷേപാനുമതി 100 ശതമാനം വരെ

ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയിലെ ചില പ്രത്യേക വിഭാഗങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി കേന്ദ്ര ധനമന്ത്രാലയം. നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ ഭേദഗതി വരുത്തിയാണ് 100 ശതമാനം നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.

ഫെബ്രുവരി 21 ന് ഇതുസംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയിരുന്നു. 2024 ഏപ്രില്‍ 16 ന് പുറത്തുവിട്ട ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇന്ത്യന്‍ ബഹിരാകാശ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഭേദഗതി സഹായിക്കും. ഉപഗ്രഹഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ നൂറ് ശതമാനം നിക്ഷേപവും ഉപഗ്രഹങ്ങളുടെ നിര്‍മ്മാണ സേവന മേഖലകളില്‍ 74 ശതമാനം നിക്ഷേപവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വിക്ഷേപണ വാഹനങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ 49 ശതമാനം നിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

ബഹിരാകാശ ഇന്ത്യന്‍ കമ്പനികളിലേക്ക് കൂടുതല്‍ നിക്ഷേപകരെ ലക്ഷ്യം വച്ചാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഏപ്രില്‍ 21-22 തിയതികളില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് സന്ദര്‍ശനത്തിനെത്തവെയാണ് സുപ്രധാന പ്രഖ്യാപനം. ഇന്ത്യന്‍ ബഹിരാകാശ കമ്പനികളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അദേഹത്തിന്റെ സന്ദര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.