ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് രാഹുല്‍ ആശംസ അറിയിച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ കുറിച്ചു.
ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നതാണ് നിങ്ങളുടെ ഓരോ വോട്ടും. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. പ്രാദേശിക ഭാഷകളിലാണ് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഓരോ വോട്ടും ഓരോ ശബ്ദവും പ്രധാനമാണ്. റെക്കോഡ് പോളിങ് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദേഹം പറഞ്ഞു.
യുവാക്കളും ആദ്യമായി വോട്ട് ചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. തുടക്കമാകുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണെന്നും പ്രധാനമന്ത്രി കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.