തിരുവനന്തപുരം : രാജ്യത്ത് നടുക്കിയ കോവിഡ് മഹാമാരി ആദ്യമായി സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. തൃശൂരിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്കാണ് ആദ്യമായി കോറോണ കണ്ടെത്തിയത്. ആ സമയത്ത് ചൈനയില്‍ പടര്‍ന്ന് പിടിച്ച മാരക വൈറസിനേക്കുറിച്ച് കേട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളളു. പിന്നാലെ ചൈനയില്‍ നിന്നെത്തിയ മൂന്ന് വിദ്യാര്‍ഥികളില്‍ കൂടി രോഗം കണ്ടെത്തി. എന്നാൽ ആ ഘട്ടത്തിൽ മറ്റുള്ളവരിലേക്ക് രോഗം പടരാതെ നോക്കാനുള്ള ആരോഗ്യവകുപ്പിലെ അശ്രാന്തപരിശ്രമം ഒരു പരിധിവരെ ലക്ഷ്യം കണ്ടു.
മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ കോവിഡായി പെരുമാറ്റം. എന്നാൽ അത് ലോകം മുഴുവന്‍ കീഴടക്കി തുടങ്ങിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ, പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍ തുടങ്ങിയവയിലൂടെ കേരളം ഈ ഘട്ടത്തിൽ ലോകത്തിന്റെ മുഴുവന്‍ പ്രശംസയും കയ്യടിയും പിടിച്ചുപറ്റി.
ജൂലൈ 18ന് രാജ്യത്ത് തന്നെ ആദ്യമായി പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ആദ്യ അഞ്ഞൂറിലെത്താന്‍ മൂന്നു മാസമെടുത്തെങ്കില്‍ പിന്നീടുളള ഒന്‍പത് മാസംകൊണ്ട് കോവിഡ് ബാധിതര്‍ ഒന്‍പത് ലക്ഷം കടന്നു. പിന്നീട് കൃത്യമായ ഇടപെടലുകളിലൂടെ കോവിഡിനെ വരുതിയിലാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു.
ആദ്യഘട്ടത്തിലെ മുൻകരുതലുകൾ എല്ലാം ഓണാഘോഷത്തിലും ഇതിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കൈവിട്ടു. ഇപ്പോൾ കോവിഡ് വ്യാപനത്തിൽ രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളം. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയിലേറെയും സംസ്ഥാനത്താണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തിലാണ്. കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യത്തെ രണ്ടാമത്തെ ജില്ല എറണാകുളമാണ്. തൊട്ടുപിന്നില്‍ കോഴിക്കോടുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.