സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു; നെഞ്ചില്‍ തീയുമായി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു; നെഞ്ചില്‍ തീയുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതില്‍ കെഎസ്ഇബിക്ക് ആശങ്ക. വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനാല്‍ നിരത്തുകളിലോടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ കെഎസ്ഇബിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ്.

ഈ വര്‍ഷം മാത്രം 26,855 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തള്ളത്. 2023 ല്‍ ഇത് 75,790 ആയിരുന്നു. 2020 ല്‍ 1,366 വാഹനങ്ങള്‍ മാത്രമായി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 2021 ല്‍ ആയപ്പോള്‍ 8,734 ആയി. 2022 ല്‍ 39,618 വൈദ്യുത വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തു. ഈ അടുത്ത കാലത്താണ് ജനങ്ങള്‍ വൈദ്യുത വാഹനങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വായു മലിനീകരണം തടയാന്‍ പ്രധാനമായും സഹായിക്കുന്ന ഒന്നാണ് നിരത്തുകളിലെ വൈദ്യുതി വാഹനങ്ങള്‍. എന്നാല്‍ വൈദ്യുതി ക്ഷാമം നേരിടുന്ന കേരളത്തില്‍ വൈദ്യുതി വാഹനങ്ങള്‍ പ്രചാരമേറുന്നത് കെഎസ്ഇബിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മഴ ലഭിക്കാത്തതും കടുത്ത വേനലുമാണ് കെഎസ്ഇബിയെ ദുരിതത്തിലാക്കിയത്.

വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. ഈ സാഹചര്യത്തില്‍ വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി പറയുന്നു. ട്രാന്‍സ്ഫോര്‍മറുകള്‍ അമിത ലോഡ് വഹിക്കുന്നതിലൂടെ ഫ്യൂസ് പോകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് നേരിടുന്നത്. 18 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വാഹനം 100 ശതമാനം ചാര്‍ജ് ആകുന്നതിന് 18 യൂണിറ്റ് വൈദ്യുതി ആവശ്യമാണ്. ഇനി 24 കിലോ വാട്ട് വാഹനമാണെങ്കില്‍ 24 യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ രാത്രി 12 ന് ശേഷമോ പകല്‍ സമയങ്ങളിലോ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദേശം.`


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.