മഴയും വെള്ളക്കെട്ടും: ദുബായ് സാധാരണ ജീവിതത്തിലേക്ക്; ഷാര്‍ജയില്‍ ദുരിതം തുടരുന്നു

മഴയും വെള്ളക്കെട്ടും: ദുബായ് സാധാരണ ജീവിതത്തിലേക്ക്; ഷാര്‍ജയില്‍ ദുരിതം തുടരുന്നു

ദുബായ്: സമീപകാലത്ത് അനുഭവിച്ച ഏറ്റവും വലിയ മഴക്കെടുതിയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി ദുബായ്. മെട്രോ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചു. ഷാര്‍ജയില്‍ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദുബായിലേക്ക് വരുന്ന വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്ന് ഉച്ചവരെ തുടരും.

ദുബായ് ആര്‍.ടി.എ, ദുബായ് മുനിസിപ്പാലിറ്റി സിവില്‍ ഡിഫന്‍സ്, ദുബായ് പൊലീസ് എന്നിങ്ങനെ വിവിധ വകുപ്പുകളെ ഏകോപ്പിച്ചായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. അതേസമയം ഷാര്‍ജയില്‍ അല്‍ മജാസ്, അല്‍ ഖാസ്മിയ, അല്‍ വാദ, അബുഷാഗര മേഖലകളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. കൂടുതല്‍ ടാങ്കറുകളെത്തിച്ച് വെള്ളക്കെട്ട് നീക്കാനുള്ള ശ്രമങ്ങള്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുയാണ്. വെള്ളക്കെട്ട് മാറിയ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

മലയാളികള്‍ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഭക്ഷണവും വെള്ളവും മരുന്നും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുനല്‍കുന്നുണ്ട്. അതേസമയം വെള്ളക്കെട്ടില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ നഷ്ടപ്പെട്ടവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. അതിനിടെ മഴയെത്തുടര്‍ന്നുള്ള യു.എ.ഇയിലെ വെള്ളപ്പൊക്ക പ്രദേശങ്ങളുടെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. പാം ജബല്‍ അലി മേഖലയുടെയും അബുദാബിയുടെയും ദൃശ്യങ്ങളാണ് വെള്ളത്തിന്റെ സാന്നിധ്യം കൂടുതല്‍ വ്യക്തമാക്കി പുറത്തുവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.