പീഡനക്കേസുകളില്‍ വിവാദ വിധികള്‍; ജസ്റ്റിസ് പുഷ്പ ഗനേഡിവാലയ്‌ക്കെതിരെ നടപടി

പീഡനക്കേസുകളില്‍ വിവാദ വിധികള്‍;  ജസ്റ്റിസ് പുഷ്പ ഗനേഡിവാലയ്‌ക്കെതിരെ നടപടി

മുംബൈ: മേല്‍വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊട്ടാല്‍ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന വിധി പ്രസ്താവം നടത്തിയ ജഡ്ജിക്കെതിരെ നടപടി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയാണ് വ്യത്യസ്ത നിരീഷണം നടത്തി വിവാദത്തിലകപ്പെട്ടത്. ഇതോടെ ഇവരെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം പിന്‍വലിച്ചു. കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഈ വിവാദ വിധിക്കു പിന്നാലെ ഏറെ ചര്‍ച്ചയായ മറ്റൊരു വിധിയും ജസ്റ്റിസ് പുഷ്പ ഗനേഡിവാല പുറപ്പെടുവിച്ചിരുന്നു. അഞ്ചു വയസുകാരിക്കെതിരായ അമ്പത് വയസുകാരന്റെ ലൈംഗികാതിക്രമ കേസിലാണ് പ്രതിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ പിടിക്കുന്നതും പുരുഷന്‍ പാന്റിന്റെ സിപ് തുറക്കുന്നതും പോക്സോ നിയമപ്രകാരമുള്ള ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ആ കേസില്‍ ജസ്റ്റിസ് ഗനേഡിവാലയുടെ നിരീക്ഷണം.

വിവാദത്തിനു തിരികൊളുത്തി കഴിഞ്ഞ ദിവസം മറ്റൊരു ഉത്തരവുകൂടി ഇവര്‍ പുറപ്പെടുവിച്ചു. പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ കീഴ്‌പ്പെടുത്തി വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്കു ഒറ്റയ്ക്കു സാധിക്കില്ലെന്നാണ് ഗനേഡിവാലയുടെ നിരീക്ഷണം. കേസില്‍ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കി കൊണ്ടാണ് ഈ വിചിത്ര നിരീക്ഷണം. ഒരാള്‍ക്കു തനിയെ ഒരേസമയം ഇരയുടെ വായ പൊത്തിപ്പിടിക്കുകയും വസ്ത്രം അഴിച്ച് ബലാത്സംഗം ചെയ്യുകയും അസാധ്യമാണെന്നും വിധിന്യായത്തില്‍ പുഷ്പ ഗനേഡിവാല പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.