ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭരണ കാലാവധി അവസാനിക്കുന്നത് വരെയോ വിചാരണകള്‍ പൂര്‍ത്തിയാകുന്നത് വരെയോ നിലവിലുള്ള എല്ലാ ക്രിമിനല്‍ കേസുകളിലും 'അസാധാരണമായ ഇടക്കാല ജാമ്യം' ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി (ജകഘ) തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി പിഴ ഈടാക്കി തള്ളി.
ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാരനില്‍ നിന്ന് 75,000 രൂപയാണ് പിഴ ഈടാക്കിയത്. അടിസ്ഥാനപരമായ അവകാശ വാദങ്ങളില്ലാത്തതിനാല്‍ ഹര്‍ജിയില്‍ കഴമ്പില്ല.
മാത്രമല്ല അത്തരമൊരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കെജരിവാളില്‍ നിന്ന് ആവശ്യമായ അനുമതി ഇല്ലെന്നും കോടതി നിരീക്ഷിച്ചു. കെജരിവാളിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റയും ഹര്‍ജിയെ എതിര്‍ത്തു.
ഉന്നത പദവിയിലുള്ള ഒരു വ്യക്തിക്കെതിരെ ചുമത്തപ്പെട്ട തീര്‍പ്പു കല്‍പ്പിക്കാത്ത ക്രിമിനല്‍ കേസില്‍ റിട്ട് അധികാര പരിധിയിലുള്ള കോടതിക്ക് അസാധാരണമായ ഇടക്കാല ജാമ്യം നല്‍കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.
താന്‍ ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ നേതാവിന്റെ അഭാവത്തില്‍ ഡല്‍ഹി നിവാസികളുടെ ക്ഷേമത്തില്‍ ആശങ്കയുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഈ വാദം മുമ്പ് സമാനമായ ഹര്‍ജികളില്‍ അഭിസംബോധന ചെയ്തിട്ടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.