ഷാരോണ്‍ വധക്കേസ്: കുറ്റപത്രം റദ്ദാക്കില്ല; ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഷാരോണ്‍ വധക്കേസ്:  കുറ്റപത്രം റദ്ദാക്കില്ല; ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പാറശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഗ്രീഷ്മയ്ക്ക് വേണ്ടി അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് ഹര്‍ജി നല്‍കിയത്.

ചട്ട വിരുദ്ധമായാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നായിരുന്നു ഗ്രീഷ്മ ചൂണ്ടിക്കാട്ടിയിരുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സമര്‍പ്പിക്കേണ്ട അന്തിമ കുറ്റപത്രം ഡിവൈഎസ്പിയാണ് സമര്‍പ്പിച്ചത്.

അതിനാല്‍, കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ലെന്നും ഇതിന് സാധുതയില്ലെന്നും ഗ്രീഷ്മ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു വാദം

ഇത് സംബന്ധിച്ച് നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വാദം തുടങ്ങി രണ്ട് മിനിറ്റിന് ശേഷം തന്നെ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ആഴമുള്ള കേസാണെന്നും മറ്റ് കേസുകള്‍ പോലെ കുറ്റപത്രം റദ്ദാക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി. ഗ്രീഷ്മയ്ക്ക് അനുകൂലമായ നടപടി ഉണ്ടാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.