കോണ്‍ഗ്രസിന്റെ പത്രിക തള്ളിയ സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോണ്‍ഗ്രസിന്റെ പത്രിക തള്ളിയ സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

സൂറത്ത്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സൂറത്ത് മണ്ഡലത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത വിജയം. ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീലേഷ് കുഭാനിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളുകയും മറ്റ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. മത്സര രംഗത്ത് ഉണ്ടായിരുന്ന മറ്റ് എട്ട് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക പിന്‍വലിച്ചു. ഇതില്‍ ഏഴുപേര്‍ സ്വതന്ത്രരായിരുന്നു. ബിഎസ്പി സ്ഥാനാര്‍ത്ഥി പ്യാരിലാല്‍ ഭാരതിയാണ് പത്രിക പിന്‍വലിച്ച എട്ടാമത്തെയാള്‍.

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീലേഷ് കുംഭാനിയുടെ പത്രിക തള്ളിയത്. പത്രികയില്‍ പേര് നിര്‍ദേശിച്ചവരുടെ ഒപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ റിട്ടേണിങ് ഓഫീസര്‍ ആണ് നീലേഷിന്റെ പത്രിക തള്ളിയത്. കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും അപൂര്‍ണമായിരുന്നു.

'സൂറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആദ്യ താമര സമ്മാനിച്ചു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് സൂറത്ത് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിനെ അഭിനന്ദിക്കുന്നു'- ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ എക്സില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.